Flash News

പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍

November 16, 2018 , .

kedy_TLM‘ലവ് ജിഹാദ്’ എന്നും ‘മതപരിവര്‍ത്തനമെന്നും’ ആരോപിച്ച് കമിതാക്കളെ തല്ലിക്കൊല്ലുന്ന ഭാരതത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമാണ് സുഷാന്ത് സിംഗ് രാജ്പുത് നായകനാവുന്ന ബോളിവുഡ് പ്രണയ ചിത്രം ‘കേദാര്‍നാഥ്.’ ഉത്തരാഖണ്ഡിനെ തകര്‍ത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായെത്തുന്നത് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാനാണ്.

‘പ്രണയം തീര്‍ഥാടനമാണ്’ എന്ന ടാഗിലൈനുമായെത്തുന്ന ചിത്രത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് തീര്‍ഥാടകരെ ചുമന്നു കൊണ്ടുപോകുന്ന മുസ്ലിം യുവാവായ ചുമട്ടുതൊഴിലാളിയുടെ വേഷമാണ് സുഷാന്ത് കൈകാര്യം ചെയ്യുന്നത്. മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയും ബിജെപിയും പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ബി.ജെ.പിയുടെ മീഡിയ റിലേഷന്‍സ് സംഘത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ രുദ്രപ്രയാഗ് ജില്ലയില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ എഴിതിയിരിക്കുന്നത് സംവിധായകനും കനിക ധില്ലോണും ചേര്‍ന്നാണ്. ഡിസംബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top