Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്

November 16, 2018 , .

DsGNSjjWkAABHcQഇന്ന് രാവിലെ 4:40ന് മുംബൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ തൃപ്തി ദേശായിയും സംഘവും പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിനകത്തുതന്നെ ഇരിക്കുന്നു. വിമാനത്താവളത്തിന് പുറത്താകട്ടേ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. ഇതോടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രഭാതഭക്ഷണം തൃപ്തിയും ഒപ്പമെത്തിയ അഞ്ചംഗ സംഘവും വിമാനത്താവളത്തില്‍ നിലത്തിരുന്ന് കഴിച്ചു.

എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃപ്തി ദേശായി. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല, എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി.

വിമാനത്താവളത്തിന് വെളിയില്‍ ശരണം വിളികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. തൃപ്തിക്ക് ശബരിമലയിലേക്ക് എത്താന്‍ ടാക്‌സി വാഹനങ്ങള്‍ ലഭ്യമായില്ല.

വിമാനത്താവളത്തില്‍ എത്തിയിട്ട് ഏഴ് മണിക്കൂര്‍ കഴിഞ്ഞു; തിരിച്ചുപോകാനാകില്ലെന്ന നിലപാടിലുറച്ച് തൃപ്തി ദേശായി; പ്രതിഷേധം കനക്കുന്നു

നെടുമ്പാശേരി വിമാനത്തില്‍ വന്നിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരിച്ചുമടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.വന്‍ പ്രതിഷേധമാണ് വിമാനത്താവളത്തിന് പുറത്ത് അരങ്ങേറുന്നത്.

പുലര്‍ച്ചെ 4.40 ഓടെ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനാവാത്ത രീതിയിലാണ് ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം നടക്കുന്നത്. മൂന്ന് ടാക്‌സികള്‍ വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല. ഇതിനിടെ കാര്‍ഗോ കൊണ്ടുവരുന്ന വഴിയിലൂടെ തൃപ്തിയെ കൊണ്ടു വരാനുള്ള ശ്രമം ഉണ്ടായതോടെ പ്രതിഷേധം കനത്തു. നിരവധിയാളുകളാണ് വിമാനത്താവളത്തിന് വെളിയില്‍ തൃപ്തി ദേശായി തിരിച്ച് പോകണമെന്ന ആവശ്യവുമായി നാമജപവുമായി പ്രതിഷേധിക്കുന്നത്.

Cochin-Airport-Crowd_710x400xtഎന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. കയ്യില്‍ കരുതിയിരുന്ന ഭക്ഷണമാണ് കഴിച്ചത്. വിമാനത്താവളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും തൃപ്തി പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സി കാറുകളുമായി രണ്ട് പേര്‍ ആദ്യം തയ്യാറായെങ്കിലും പിന്നീട് പ്രതിഷേധക്കാരെ ഭയന്ന് പിന്മാറുകയായിരുന്നു. സുഹൃത്തുക്കള്‍ വഴി വാഹനം എത്തിക്കാനുള്ള ശ്രമത്തിലാണുള്ളതെന്ന് തൃപ്തി വിശദമാക്കി. നേരത്തെ ശബരിമല സ്ന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷാ, താമസ, വാഹന സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയോട് തൃപ്തി ദേശായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് വിശദമാക്കിയിരുന്നു.

അതേസമയം കേരളത്തില്‍ ഒരിടത്ത് നിന്നും തൃപ്തി ദേശായിയുടെ ട്രിപ്പ് എടുക്കരുത് എന്ന് കേരളാ ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതൃത്വം അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംഘടനകളാണ് ഈ നിലപാട് എടുത്തിരിക്കുന്നത്. കൊച്ചിയില്‍ മാത്രം രണ്ടായിരത്തോളം ടാക്‌സി വാഹനങ്ങളാണ് ഈ സംഘടനകളില്‍ ഉള്ളവരുടേതായി ഉള്ളത്.

ഒരുവിധ സംഘര്‍ഷത്തിനില്ലെന്നും തൃപ്തി ദേശായിയുമായി സംസാരിക്കാന്‍ അനുവദിക്കാന്‍ അവസരമൊരുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൃപ്തി ദേശയിക്ക് പോലീസ് പ്രൊട്ടക്ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ തെരുമാനം എടുത്തിട്ടില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വിശദമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top