Flash News

ഷാരോണ്‍ വോയ്‌സ് ഹാര്‍മണി 2018 ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 17ന്

November 16, 2018 , പി.പി. ചെറിയാന്‍

music

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് നവംബര്‍ 17ന് ഹാര്‍മണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ അനുഗ്രഹീത ഗായകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഷാരോണ്‍ വോയ്‌സാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

നിരവധി വേദികളില്‍ ഗാനാലാപനത്തിലൂടെ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ ഷാജു എം പീറ്റര്‍ , സാറാ പീറ്റര്‍, റോഷിന്‍ മാമന്‍, എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത സന്ധ്യ ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇടവക വികാരി റവ.മാത്യു വര്‍ഗീസ് അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യു വര്‍ഗീസ് 718 465 2358, എം. തോമസ് 718 343 7663, സി.വി. സൈമണ്‍ കുട്ടി 516 742 3520

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top