Flash News

ഇന്നത്തെ നക്ഷത്ര ഫലം: നവംബര്‍ 16, 2018

November 16, 2018

nakshathraഅശ്വതി : പാരമ്പര്യപ്രവര്‍ത്തികള്‍ തുടങ്ങിവെക്കും. ഈശ്വരപ്രാര്‍ത്ഥകളാല്‍ സര്‍വ്വകാ ര്യവിജയം ഉണ്ടാകും. മഹദ്‌വ്യക്തികളുടെ ആദര്‍ശങ്ങള്‍ പിന്‍തുടരും.

ഭരണി : സഹപ്രവര്‍ത്തകരെ സഹായിക്കേണ്ടതായിവരും. വിശ്വസ്തരില്‍ നിന്നും വിരോധസ്വരങ്ങള്‍ കേള്‍ക്കുവാനിടവരും. സമന്വയസമീപനത്താല്‍ സര്‍വ്വകാര്യവിജയമു ണ്ടാകും

കാര്‍ത്തിക : ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ഉദ്ദേശിച്ചസ്ഥലത്തേയ്ക്ക് സ്ഥാനമാറ്റവും ഉണ്ടാകും. കൂടുതല്‍പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കും. ചര്‍ച്ചകളില്‍ വിജയിക്കും.

രോഹിണി : അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സുഹൃത്-സഹായം തേടും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

മകയിരം : തൊഴില്‍ തര്‍ക്കം രൂക്ഷമാകും. ആശയങ്ങളിലെ അവ്യക്തത കുടുംബതര്‍ക്കത്തെ സൂചിപ്പിക്കുന്നു. ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിക്കരുത്. പണം കടം കൊടുക്കരുത്.

തിരുവാതിര : ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിക്കും. ഔദ്യോഗികമായി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങ ള്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കും.

പുണര്‍തം : ഭൂമി ക്രയവിക്രയങ്ങളില്‍ പണം മുടക്കും. തൊഴില്‍മേഖലകളോടു ബന്ധപ്പെ ട്ട് ദൂരയാത്ര വേണ്ടിവരും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഉത്സാഹമുണ്ടാകും.

പൂയ്യം : ബഹുവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കും. പദ്ധതിസമര്‍പ്പിക്കുവാന്‍ അ ന്തിമരൂപരേഖ തയ്യാറാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി കൈവരും.

ആയില്യം : സ്വയം ചെയ്തുതീര്‍ക്കേണ്ടതായ ജോലികള്‍ അന്യരെ ഏൽപ്പിക്കരുത്. ചര്‍ച്ചകള്‍ വിജയിക്കുകയില്ല. യാത്രാക്ലേശത്താല്‍ ഒരുകാര്യവും പൂര്‍ണ്ണതയുണ്ടാവുകയില്ല.

മകം : അഭിപ്രായസത്യം തുറന്നുപറയുവാന്‍ തയ്യാറാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ശാസ്ത്രപരീക്ഷണ നീരീക്ഷണങ്ങളില്‍ വിജയിക്കും.

പൂരം : അവസരവാദം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ അധികാരസ്ഥാനം ഒഴിയും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണയാകും. ക്രയവിക്രയ ങ്ങളില്‍ സാമ്പത്തികനേട്ടമുണ്ടാകും.

ഉത്രം : ആപല്‍ഘട്ടങ്ങള്‍ തരണം ചെയ്യും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ തയ്യാറാകും. വിദേശയാത്രക്കു അനുമതി ലഭിക്കും. അര്‍പ്പണമനോഭാവത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.

അത്തം : പുതിയ സ്നേഹബന്ധം വന്നുചേരും. ആദ്ധ്യാത്മിക ആത്മീയപ്രഭാഷണങ്ങള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. മാതാ പിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

ചിത്ര : കാഴ്ചപ്പാടിന്‍റെ വ്യത്യസ്തകളാല്‍ സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. ദേ ഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. ദമ്പതികള്‍ സൗമ്യസമീപനം സ്വീകരിക്കണം. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും.

ചോതി : വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായമുണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകും. വിതരണ വിപണനമേഖലയില്‍ ഉണര്‍വ്വുണ്ടാകും.

വിശാഖം : ശമ്പളവര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കും. പണം കടം കൊടുക്കരുത്. തൊഴില്‍മേഖലകളില്‍ നേട്ടമുണ്ടാകും. സഹജീവികളോടു സഹാനുഭൂതി വര്‍ദ്ധിക്കും.

അനിഴം : വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുതിയ സംരംഭങ്ങളെപ്പറ്റി പുനരാലോചിക്കും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ മനസ്സമാധാനമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും.

തൃക്കേട്ട : പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷിക്കും. അര്‍പ്പണമനോഭാവം വര്‍ദ്ധിക്കും. പൂര്‍വ്വീകസ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധുക്കള്‍ വിരുന്നു വരും.

മൂലം : മേലധികാരിയുടെ ദുഃസ്സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കും. കാര്യനിര്‍വ്വഹണ ശക്തിയും മനോധൈര്യവും വര്‍ദ്ധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

പൂരാടം : മാധ്യമപ്രവര്‍ത്തര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അംഗീകാരം ലഭിക്കും. സംശയ ങ്ങള്‍ക്കു വിശദീകരണം തേടും. അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. ചര്‍ച്ചയില്‍ വിജയിക്കും.

ഉത്രാടം : ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. അ സുഖങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സ തുടങ്ങും. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുവാന്‍ തയ്യാറാകും.

തിരുവോണം : സജ്ജനസംസര്‍ഗ്ഗത്താല്‍ സദ്ചിന്തകള്‍ വര്‍ദ്ധിക്കും. ദാമ്പത്യജീവിതം സുഖപ്രദമായിരിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഉദ്യോഗത്തില്‍ പുനഃപ്രവേശനമുണ്ടാകും.

അവിട്ടം : അനാവശ്യചെലവുകള്‍ നിയന്ത്രിക്കണം. ആശയവിനിമയങ്ങളില്‍ അപാകത കളുണ്ടാവാതെ സൂക്ഷിയ്ക്കണം. സ്നേഹബന്ധങ്ങള്‍ക്ക് അകല്‍ച്ച സംഭവിക്കും.

ചതയം : പാഴ്വാക്കുകള്‍ അബദ്ധമായിത്തീരും. എതിര്‍പ്പുകളെ അതിജീവിക്കേണ്ടതായി വരും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവനക്കാരുടെ ശ്രദ്ധക്കുറവു കൊണ്ട് യന്ത്രത്തകരാറും പണനഷ്ടവും ഉണ്ടാകും.

പൂരോരുട്ടാതി : സഹോദര സുഹൃത് സഹായം ഉണ്ടാകും. ക്ലേശകരമായ പ്രവര്‍ത്തനങ്ങ ള്‍ ഏറ്റെടുക്കും. സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറും. ന്യായമായ ആവശ്യങ്ങള്‍ അവതരിപ്പിക്കും. കഫ-നീര്‍ദ്ദോഷരോഗങ്ങളാല്‍ അവധിയെടുക്കും.

ഉത്രട്ടാതി : ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ക്ക് ഇന്നുമുതല്‍ ആശ്വാസമുണ്ടാകും. സൗമ്യസമീപനത്താല്‍ സര്‍വ്വകാര്യ വിജയമുണ്ടാകും.

രേവതി : മേലധികാരിയുടെ ആജ്ഞകള്‍ അര്‍ദ്ധമനസോടുകൂടി അനുസരിക്കും. ഗൃ ഹോപകരണങ്ങള്‍ മാറ്റി വാങ്ങും. ദുഃസ്സൂചനകള്‍ ലഭിച്ചതിനാല്‍ സംയുക്ത സംരംഭങ്ങളി ല്‍ നിന്നും പിന്മാറും.

ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top