Flash News

രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍

November 17, 2018

sasikala-arrestനിലയ്ക്കല്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ശബരിമലയില്‍ അറസ്റ്റില്‍. തിരിച്ചുപോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് നടപടി. മരക്കൂട്ടത്ത് വെച്ചാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്കൂറോളം തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. .പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി സുധീറിനെയും സന്നിധാനത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയായിരുന്നു സുധീറിന്റെ അറസ്റ്റ്.

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ചാണ് ശശികല രാത്രി മല കയറിയത്. കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ടേന്തിയ കെപി ശശികലയെ വനിതാ പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുമ്പ് ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലെന്ന പൊലീസിന്റെ തീരുമാനം ലംഘിക്കുമെന്നായിരുന്നു ശശികലയുടെ പ്രഖ്യാപനം.

ശശികലയുടെ അറസ്റ്റിനെ തുടര്‍ന്ന് ഹിന്ദു ഐക്യവദി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top