Flash News

നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനാറാമത് വാര്‍ഷികാഘോഷം

November 17, 2018 , ഷോളി കുമ്പിളുവേലി

Natyamudra1ന്യൂയോര്‍ക്ക്: പ്രശസ്തമായ രീതിയില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന നാട്യമുദ്ര സ്ക്കൂള്‍ ഓഫ് ഡാന്‍സിന്റെ 16മത് വാര്‍ഷികാഘോഷങ്ങള്‍, കണ്ണിനും മനസിനും ആനന്ദം നല്‍കുന്ന നൃത്തങ്ങളാല്‍ സമ്പന്നമായിരുന്നു. നവംബര്‍ 10ാം തീയതി ശനിയാഴ്ച വൈകുന്നേരം ‘ഇര്‍വിംഗ്ടണ്‍’ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍, നിറഞ്ഞു കവിഞ്ഞ കലാപ്രേമികളെ സാക്ഷിയാക്കി നടന്ന ആഘോഷങ്ങളില്‍ നാട്യമുദ്ര സ്ക്കൂളിലെ നൂറിലധികം കുട്ടികള്‍, പതിനാറു ഗ്രുപ്പുകളായി അണിനിരന്ന് വിവിധ നൃത്തരൂപങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്തു.

2002 ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച നാട്യമുദ്ര സ്ക്കൂള്‍ ഓഫ് ഡാന്‍സിന് ലിസാ ജോസഫ് നേതൃത്വം നല്‍കി വരുന്നു. ഭാരതത്തിന്റെ തനതായ നൃത്തരൂപങ്ങള്‍ പഠിക്കുന്നവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടും. ഇന്‍ഡ്യയിലെ ‘അളഗപ്പാ’ യൂണിവേഴ്‌സിറ്റിയില്‍ നാ്ട്യമുദ്ര അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ എല്‍മ്‌സ്‌ഫോര്‍ഡ്, ഈസ്‌ററ്‌ചെസ്റ്റര്‍, വാപ്പിന്‍ഗേഴ്‌സ് ഫാള്‍സ്, ഡാന്‍ബറി, കൂടാതെ കണക്റ്റിക്കട്ട് നാട്യമുദ്ര സ്കൂളിലെ കുട്ടികള്‍ ഫോമാ, ഫൊക്കാന, ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍, സരസ്വതി അവാര്‍ഡ്, സംസ്കൃതി ഫെസ്റ്റിവല്‍ തുടങ്ങിയ സംഘടനകള്‍ നടത്തുന്ന നൃത്തമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായിട്ടുണ്ട്.

16മത് വാര്‍ഷികാഘോഷങ്ങള്‍ കാണുന്നതിന് നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് കലാപ്രേമികളും എത്തിയിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു നിന്ന സദസ്സിന് ലിസാ ജോസഫ് സ്വാഗതം ആശംസിച്ചു. ലാലിനി കളത്തില്‍, സ്വപ്‌ന നടരാജ് എന്നിവര്‍ എം.സി.മാരായി പരിപാടികള്‍ നിയന്ത്രിച്ചു.

നാട്യമുദ്രയെപ്പറ്റി കൂടുതല്‍ അറിയുവാന്‍: ലിസാ ജോസഫ്: 914 843 9785. www.ntayamudra.com

Natyamudra4 Natyamudra6 Natyamudra7 Natyamudra8 Natyamudra9 Natyamudra 10 Natyamudra 11 Natyamudra2 Natyamudra3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top