Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ലോംഗ് ഐലന്‍ഡില്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് നാളെ (ഞായറാഴ്ച)

November 17, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

smc-logo01ന്യൂയോര്‍ക്ക്: ഹൂസ്റ്റണില്‍ അടുത്ത വര്‍ഷം നടക്കുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനുള്ള ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് കാത്തലിക് പള്ളിയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 18 ഞായറാഴ്ച നടക്കും. രാവിലെ 8.30 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷമായിരിക്കും കിക്കോഫ് ചടങ്ങ് നടത്തുക. വികാരി ഫാ.ജോണ്‍ മേലേപ്പുറം സഹകാര്‍മികനായിരിക്കും.

ട്രസ്റ്റിമാരായ ജേക്കബ് മുണ്ടകോടില്‍, ബിജു പുതുശേരി, വിന്‍സന്റ് വാതപ്പള്ളില്‍, ജെയിംസ് തോമസ്, കണ്‍വന്‍ഷന്റെ ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കാനാട്ട്, റെജി കുര്യന്‍, മാത്യു തോമസ്, ലാലി കളപ്പുരയ്കകല്‍, ലിസി കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ കിക്കോഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആതിഥേയത്വത്തിലാണ് കണ്‍വന്‍ഷന്‍ ഒരുക്കുന്നത്. രൂപതയുടെ ഇടവകകളില്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ പുരോഗമിച്ചു വരികയാണന്നും കണ്‍വന്‍ഷന്‍ മീഡിയ ചെയര്‍ സണ്ണി ടോം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top