Flash News

നിലയ്ക്കലില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രനെ പതിന്നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

November 17, 2018

surendran-newപത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് രാവിലെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരുന്നു. അന്യായമായി സംഘം ചേരല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്.

നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാന്‍ എത്തിയ ബിജെപി നേതാക്കളെയാണ് നിലയ്ക്കലില്‍ പൊലീസ് ഇന്നലെ തടഞ്ഞത്. സുരേന്ദ്രനൊപ്പം തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ തന്നെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മരുന്നോ വെള്ളമോ കഴിക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ല, ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്നും റിമാന്റ് ചെയ്യാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രറ്റിന്റെ വസതിയില്‍ എത്തിച്ച സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുരേന്ദ്രന്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും.

സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 10മുതല്‍ 11.30 വരെ ദേശീയപാത ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top