Flash News

ഹര്‍ത്താലുകാര്‍ അയ്യപ്പ ഭക്തരേയും വെറുതെ വിട്ടില്ല; നാടുനീളെ ബസ് തടയലും ആക്രമണവും; ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണമൊരുക്കി ഡി‌വൈ‌എഫ്‌ഐ മാതൃകയായി

November 18, 2018

dyfiമലപ്പുറം: സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തരെ ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്തവണ കെപി ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഹിന്ദു ഐക്യവേദി അയ്യപ്പ ഭക്തരേയും വെറുതെ വിട്ടില്ല. കേരളത്തിലുടനീളം അയ്യപ്പ ഭക്തരേയും യാത്രക്കാരേയും ആക്രമിച്ചും കെ‌എസ്‌ആര്‍‌ടി‌സി ബസ്സുകള്‍ തകര്‍ത്തും അവര്‍ ഹര്‍ത്താല്‍ ആഘോഷിച്ചു. എന്നാല്‍ അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തർക്കും യാത്രക്കാർക്കും ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണമൊരുക്കി മാതൃകയായി. കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റി വക സൗജന്യ ഉച്ച ഭക്ഷണ വിതരണം കോട്ടക്കൽ-ചങ്കുവെട്ടി ഗവണ്മെന്റ് റെസ്റ്റ് ഹൗസിലാണ് നടന്നത്. അയ്യപ്പഭക്തന്മാരും മറ്റ് യാത്രക്കാരും സേവനം ലഭ്യമാക്കി.

ഡി.വൈ.എഫ്.ഐ. കോട്ടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ടി.പി. ഷമീം, ബ്ലോക്ക് പ്രസിഡന്റ് സുബ്രഹ്മണ്യൻ, ശ്രീജിത്ത് കുട്ടശ്ശേരി, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഹിന്ദു ഐക്യവേദിയുടെ നേതാവ് കെ പി ശശികല പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നലെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ഹർത്താൽ ആഹ്വാനം ചെയ്തത്. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

പലസ്ഥലങ്ങളിലും ഹിന്ദു ഐക്യവേദി പ്രവർത്തകർ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ തടയുകയും കല്ലേറു നടത്തുകയും ചെയ്തു. അയ്യപ്പഭക്തൻമാർ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസുകൾ ആണ് തടഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തന്മാർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി.

സാധാരണ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തുമ്പോൾ ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരെ ഹർത്താലിൽനിന്ന് ഒഴിവാക്കാറുണ്ട്. ഹർത്താലിന് ബിജെപിയുടെയും ശബരിമല കർമ്മ സമിതിയുടെയും പിന്തുണയുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top