Flash News

“വര്‍ണ്ണോത്സവ് 2018”

November 18, 2018 , സാംസ ബഹ്‌റൈന്‍

IMG-20181116-WA0032ശിശുദിനാഘോഷത്തോടനുബന്ധിച്ച് ‘സാംസ’ സംഘടിപ്പിച്ച മൂന്നാമത് ചിത്രരചനാ മത്സരവും ക്യാമ്പും അതിലിയ സൂം ഇവന്റ് മാനേജ്മെന്റ് ഹാളില്‍ ഗള്‍ഫ്‌ മാധ്യമം ബഹ്‌റൈന്‍ ബ്യൂറോ ഇന്‍ചാര്‍ജ് മുഹമ്മദ്‌ ഷമീര്‍ ഉദ്ഘാടനം ചെയ്തു. ബഹറൈനിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ ഹീര ജോസഫ്, ഷിജു, രാജീവന്‍ കണ്ണൂര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രായാടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായി നടന്ന മത്സരത്തില്‍ 100 ല്‍‌പരം കുട്ടികള്‍ പങ്കെടുത്തു.

രാത്രി 7.30 നു നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും മുഖ്യാതിഥിയായി സാമൂഹ്യ പ്രവര്‍ത്തകനും, മാധ്യമ പ്രവര്‍ത്തകനും, സ്പാക്ക്/ഡി.റ്റി. ന്യൂസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി. ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മത്സര വിജയികളെ വിധികര്‍ത്താവായ ഷിജു പ്രഖ്യാപിച്ചു.

IMG-20181117-WA0031മത്സരങ്ങള്‍ എല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തിയെന്നും വിധി നിര്‍ണ്ണയം ഏറെ പ്രയാസകരമായിരുന്നു എന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. മത്സരങ്ങളും ക്യാമ്പുകളും കുട്ടികളില്‍ ആത്മവിശ്വാസവും, ആശയ മികവും പുലര്‍ത്താന്‍ കാരണമാവും എന്നും അവര്‍ സൂചിപ്പിച്ചു.

മത്സര വിജയികള്‍:

സബ് ജൂനിയര്‍ കളറിംഗ്: ഒന്നാം സ്ഥാനം – നേഹ ജഗദീഷ്, രണ്ടാം സ്ഥാനം – ആവണി അഭയ്, മൂന്നാം സ്ഥാനം – നജ നിഹാന്‍.

ജൂനിയര്‍ പെന്‍സില്‍ ഡ്രോയിംഗ്: ഒന്നാം സ്ഥാനം – പത്മപ്രിയ, രണ്ടാം സ്ഥാനം – നന്ദന എന്‍., മൂന്നാം സ്ഥാനം – അഭി ഭൂഷന്‍ രഞ്ജിത്ത്

പെയിന്‍റിംഗ്: ഒന്നാം സ്ഥാനം – ശ്രീഭാനു, രണ്ടാം സ്ഥാനം – പാര്‍വതി വിവേക്, മൂന്നാം സ്ഥാനം – അസിത ജയന്‍.

സീനിയര്‍ പെന്‍സില്‍ ഡ്രോയിംഗ്: ഒന്നാം സ്ഥാനം – മിയ മറിയ അലക്സ്, രണ്ടാം സ്ഥാനം – അനഘ പോത്തിവയല്‍, മൂന്നാം സ്ഥാനം ദിയ അനില്‍.

പെയിന്‍റിംഗ്: ഒന്നാം സ്ഥാനം – മിയ മറിയ അലക്സ്, രണ്ടാം സ്ഥാനം – അനഘ പോത്തിവയല്‍, മൂന്നാം സ്ഥാനം – ഹാര്‍വിന്‍ സലിന്‍

IMG-20181117-WA0030സാംസ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിക്കുകയും, പ്രസിഡണ്ട് വത്സരാജന്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. കണ്‍വീനര്‍ രാജീവ് കണ്ണൂര്‍, ജോയിന്റ് കണ്‍വീനര്‍ ഗിരീഷ്കുമാര്‍, ഉപദേശക സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളികൃഷ്ണന്‍, ട്രഷറര്‍ ജിജോ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി റിയാസ്, വനിത വിഭാഗം പ്രസിഡണ്ട് ശ്രീമതി ഇന്ഷാറിയാസ്, മനീഷ്, വിനോദ് ഗുരുവായൂര്‍, സതീഷ്‌ പൂമനക്കള്‍, ബിജു പുനത്തില്‍, സുരേഷ്, ഗിരീഷ്‌ കല്ലേരി, ബബീഷ്, ജോയ് കല്ലമ്പലം, ഗീത ബാലു, സന്ധ്യ അനൂപ്‌, റീന ഷിരോസ് ലാല്‍, അമ്പിളി സതീഷ്‌, സിമി ജോയ്, കുട്ടികളുടെ വിഭാഗം സെക്രട്ടറി ലീബ, പ്രസിഡന്റ് ആരുഷി എന്നിവര്‍ നേതൃത്വം നല്‍കി. സിത്താര മുരളികൃഷ്ണന്‍, ബീന ജിജോ എന്നിവര്‍ സമാപന സമ്മേളനം നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top