Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

ആലുംകുന്ന് അംഗനവാടി പുതിയ കെട്ടിട നിര്‍മാണത്തിന് തുടക്കം കുറിച്ചു

November 18, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20181118_083149വടക്കാങ്ങര: ആലുംകുന്ന് അംഗനവാടി പുതിയ കെട്ടിടത്തിനുള്ള കുറ്റിയടിക്കല്‍ കര്‍മ്മം മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി.

മഹത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ലഭിച്ച 5 ലക്ഷം രൂപയും സാമൂഹ്യ ക്ഷേമ നിധിയില്‍ നിന്ന് ലഭിച്ച 2 ലക്ഷം രൂപയുമാണ് കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഫണ്ട്. കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം വടക്കാങ്ങരയിലെ ഒരു ഉദാരമതി ദാനമായി നല്‍കി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത, ബ്ലോക്ക് മെമ്പര്‍ നസീമ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫെബിന്‍ വേങ്ങശ്ശേരി, ഏഴാം വാര്‍ഡ് മെമ്പര്‍ ടി.കെ അഷ്‌റഫ്, പഞ്ചായത്ത് ബ്ലോക്ക് ഉദ്യോഗസ്ഥരായ ശബീബ്, ജസീന, സാബിഖ്, ശരീഫ, വെല്‍ഫെയർ പാര്‍ട്ടി വടക്കാങ്ങര യൂണിറ്റ് പ്രസിഡന്റ് കെ ജാബിര്‍, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ സൈദ് ഹുസൈന്‍ തങ്ങള്‍, എം.എസ്‌.എഫ് ആറാം വാര്‍ഡ് ജനറല്‍ സെക്രട്ടറി കെ പി അന്‍വര്‍ സാദത്ത്, അംഗനവാടി രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

IMG_20181118_083256 IMG_20181118_083320 IMG_20181118_083341 IMG_20181118_083527

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top