Flash News

ശബരിമല പ്രശ്നവും പോലീസ് നിയന്ത്രണവും; ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു

November 18, 2018

sabarimala_9പത്തനംതിട്ട : മണ്ഡലകാലത്ത് ശബരിമലയില്‍ ഏർപ്പെടുത്തിയ നിയന്ത്രണവും നിരോധനാജ്ഞയും ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുകള്‍ തുടരുമെന്ന്  പൊലീസ്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. ശബരിമലയിലെ പൊലീസ് നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഗവര്‍ണറെ കാണുമെന്നും സൂചനകളുണ്ട്.

തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പുണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞതായും പൊലീസ് പറയുന്നു. രാത്രിയില്‍ ശബരിമല കയറുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലേക്ക് നയിച്ചത്. ആര്‍എസ്എസ് നേതാവ് കെ പി ശശികലയും ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ബിജെപി നേതാക്കള്‍ വീണ്ടും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്. ഇനിയും നേതാക്കള്‍ ശബരിമലയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് നടപടിയില്‍ അയവുവരാത്ത സാഹചര്യത്തില്‍ ബിജെപി കോടതിയെ സമീപിച്ചേക്കും. ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് നടപടിക്കെതിരെയാണ് ബിജെപി കോടതിയെ സമീപിക്കുന്നത്. ഇതിനിടെ, പകല്‍ സമയത്തും ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 11.30 മുതല്‍ രണ്ടു മണിവരെ പമ്പയില്‍നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തരെ കയറ്റിവിടില്ല. ഈ സമയത്ത് സന്നിധാനത്തുള്ള ഭക്തര്‍ തിരികെ പോകേണ്ടിവരും. ശബരിമലയിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ നിയന്ത്രണം എന്നാണ് സൂചന.

ശബരിമലയില്‍ പൊലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് അതൃപ്തി

sabarimala-eതിരുവനന്തപുരം: ശബരിമലയില്‍ പൊലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപിക്ക് അതൃപ്തി. എത്രയും വേഗം പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡല-മകരവിളക്ക് സമയത്തേക്കാളും അധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലയ്ക്കലും, പമ്പയിലും സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ 15000 ത്തോളം പൊലീസുകാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന് രണ്ടുപ്രാവശ്യം ചേര്‍ന്ന ഉന്നതതല സമിതിയില്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന് ഇപ്പോഴും മെല്ലെപ്പോക്ക് സമീപനമായതിനാല്‍ പൊലീസുകാര്‍ക്ക് കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ സമീപിച്ചതായും ഡിജിപി അറിയിച്ചു.

ഭക്തര്‍ക്ക് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല: ഭക്തര്‍ക്ക് സന്നിധാനത്ത് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 11.30മുതല്‍ രണ്ടു മണി വരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടില്ല. സന്നിധാനത്ത് ഉള്ളവരെ ഈ സമയം താഴേക്ക് ഇറക്കും. ഈ സമയം പമ്പയില്‍ നിന്ന് ആരെയും മുകളിലേക്ക് കടത്തി വിടില്ല.

രാത്രി നിയന്ത്രണത്തെ കൂടാതെയാണ് പകലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്നിധാനത്ത് പതിവ് തിരക്ക് ഇല്ലാതിരിക്കെയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top