Flash News

സന്നിധാനത്ത് മലയാളികളേക്കാള്‍ കൂടുതല്‍ അന്യസംസ്ഥാനക്കാര്‍; തിക്കിലും തിരക്കിലും പെടാതെ പതിനെട്ടാം പടി കയറാം

November 18, 2018

sabarimalaസന്നിധാനം: സന്നിധാനത്ത് മലയാളികളേക്കാള്‍ കൂടുതല്‍ അന്യസംസ്ഥാനക്കാരെയാണ് ഇന്ന് കൂടുതലും കാണുന്നത്. മണ്ഡലകാലം ആരംഭിച്ച് ആദ്യത്തെ ഞായറാഴ്ചയായ ഇന്ന് സന്നിധാനത്ത് പഴയ തിരക്കില്ല. മലയാളികള്‍ കുറവായ സന്നിധാനത്ത് ഇത്തവണ കൂടുതലും അന്യസംസ്ഥാനക്കാരാണ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാകാം മലയാളി തീര്‍ഥാടകരെ ശബരിമലയിലേക്കു വരുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് അനുമാനം. അതേസമയം, സുരക്ഷയില്‍ പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടിങ്ങിനായി പ്രദേശത്തേക്കു കടക്കണമെങ്കില്‍ പാസ് വാങ്ങിക്കണം. എന്നാല്‍ ഇന്നു രാവിലെ ഒരു മാധ്യമത്തിന്റെ വാഹനം പാസില്ലാതെ കടത്തിവിട്ടതിനെത്തുടര്‍ന്ന് മറ്റു മാധ്യമപ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാഗ്വാദം നടന്നു. തുടര്‍ന്ന് പൊലീസ് കടന്നുപോയ വാഹനത്തെ തിരിച്ചുവിളിക്കുമെന്ന് അറിയിച്ചു.

അതേസമയം, വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ രാവിലെ റിമാന്‍!!ഡ് ചെയ്തു. 14 ദിവസത്തേക്കാണു റിമാന്‍ഡ് ചെയ്തത്. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. രാവിലെ ഏഴുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയിരുന്നു. കോടതി നടപടികള്‍ അര മണിക്കൂറോളം നീണ്ടു പിന്നീട് കൊട്ടാരക്കര സബ്ജയിലില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷമാണു മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട്. അടുത്ത കോടതി ദിവസം മാത്രമേ അതു പരിഗണിക്കുകയുള്ളൂ. മജിസ്‌ട്രേറ്റിന് വീടിനു പുറത്തു തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ശരണം വിളിയും ഉയര്‍ത്തിയിരുന്നു.

സന്നിധാനത്തെ നിയന്ത്രണം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

sabarimala-6പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുകള്‍ തുടരുമെന്ന് പൊലീസ്. തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പുണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞതായും പൊലീസ് പറയുന്നു.

രാത്രിയില്‍ ശബരിമല കയറുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലേക്ക് നയിച്ചത്. ആര്‍എസ്എസ് നേതാവ് കെ പി ശശികലയും ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ബിജെപി നേതാക്കള്‍ വീണ്ടും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്. ഇനിയും നേതാക്കള്‍ ശബരിമലയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top