Flash News

കള്ള് ഷാപ്പുകളില്‍ കള്ള് മാത്രം വിറ്റാല്‍ മതി, ടച്ചിംഗ്സ് വേണ്ടെന്ന് എക്സൈസ് വകുപ്പ്

November 18, 2018

kalluകേരളത്തിലെ കള്ളു ഷാപ്പുകളില്‍ കള്ള് മാത്രം വിറ്റാല്‍ മതിയെന്നും ‘ടച്ചിംഗ്സ്’ വേണ്ടെന്നും എക്സൈസ് വകുപ്പ്. നാടന്‍ കളളിനൊപ്പം നാവില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ഒരുക്കുന്ന കളള് ഷാപ്പുകളില്‍ ഇനി മുതല്‍ ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കേണ്ടെന്ന് എക്‌സൈസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് നിലമ്പൂര്‍ എക്‌സൈസ് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത കാലങ്ങളിലായി ഫാമിലി റെസ്റ്റോറന്റ് എന്ന രീതിയിലേക്ക് കളളുഷാപ്പുകള്‍ മാറിയിരുന്നു. കള്ള് മാത്രമല്ല നാവില്‍ കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങള്‍ പരീക്ഷിക്കുന്നതിനു വേണ്ടി ആളുകള്‍ കുടുംബമായി ഷാപ്പുകളില്‍ പോകുന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ പുതിയ നിയന്ത്രണങ്ങള്‍. കേരളത്തിലുടനീളം ഷാപ്പുകളില്‍ കപ്പയും മീന്‍കറിയും ഉള്‍പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കരിമീന്‍, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളും വില്‍ക്കാറുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍വരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാന്‍ ഷാപ്പുകളിലെത്താറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരും കള്ളും ഒപ്പം വാങ്ങും. ഭക്ഷണവും കള്ളും പാഴ്‌സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്.

ഈ സാഹചര്യമെല്ലാം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനവുമായി എക്‌സൈസ് എത്തിയത്. കള്ളിനൊപ്പം ‘ടച്ചിങ്‌സ്’ വില്‍ക്കാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളില്‍ പലയിടത്തും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ഇനി അത് പാടില്ല എന്ന് ചുരുക്കം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top