Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

മാളികപ്പുറത്തു വിരിവെയ്ക്കാന്‍ അനുവദിച്ചില്ല; പോലീസ് ഗുണ്ടായിസം കാണിക്കുകയാണെന്ന് പ്രതിഷേധക്കാര്‍; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു

November 19, 2018

sabaമാളികപ്പുറത്തു വിരിവെയ്ക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പോലീസ് ഗുണ്ടായിസം കാണിക്കുകയാണെന്നും സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്താനാണ് ഉദ്ദേശിച്ചതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞതനുസരിച്ച് നൂറോളം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി വൈകി സന്നിധാനത്ത് നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. എന്നാൽ 65 പേർക്കെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്യുകയാണെങ്കിൽ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ പൊലീസ് തയാറായില്ല.

സന്നിധാനത്തെ കൂട്ട അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും പ്രതിഷേധിച്ചിരുന്നു. രാവിലെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അറസ്റ്റിലായവരെ റാന്നിയിലെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി. ഈ ക്യാംപിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. സ്ഥലത്ത് കനത്ത പൊലീസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. മലപ്പുറം അങ്ങാടിപ്പുറത്ത് ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. കോഴിക്കോട് -പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു മുന്നിലാണ് പ്രതിഷേധം.

ആറന്‍മുളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിക്ക് മുന്നിലും പ്രതിഷേധമുണ്ട്. വീട് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് വീടിന് മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്. ഇവിടെ പുലരുമ്പോഴും പ്രതിഷേധം അവസാനിച്ചിട്ടില്ല.

ആറന്‍മുള പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചവരാണ് ഇപ്പോള്‍ ഇവിടെ പ്രതിഷേധിക്കുന്നത്. സ്റ്റേഷന് സമീപമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്. നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ നട അടച്ചതിന് ശേഷവും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.

പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പൊലിസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലീസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.

ഭക്തനെന്ന വ്യാജേന സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് നേതാവ്

newsrupt2018-11712422e8-f955-4ad9-a564-3cda5495dea0rajeshഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത് സംഘ്പരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് സൂചന. ചിത്തിര ആട്ടവിശേഷത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനായ രാജേഷ് തന്നെയാണ് ഇന്നലെയും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃ്പ്തി ദേശായിയെ തടയാന്‍ എത്തിയ സംഘത്തിലും ഇയാള്‍ ഉണ്ടായിരുന്നു. ഇയാള്‍ ശബരിമല കര്‍മസമിതി നേതാവ് കൂടിയാണ്

പെരുമ്പാവൂര്‍ സ്വദേശിയായ ഇയാല്‍ ആര്‍എസ്എസ് നേതാവാണ്. രാജേഷ് ആര്‍ ഗൗരിനന്ദനം എന്നാണ് ശരിയായ പേര്. പൊലീസ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു എന്നാരോപിച്ചായിരുന്നു ഇന്നലത്തെ പ്രതിഷേധം. സാധാരണ ഭക്തന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ചാണ് ഇയാള്‍ ഇന്നലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് അക്രമം നടത്തിയവരിലെ പതിനഞ്ച് പേര്‍ ഇന്നലെത്തെ പ്രതിഷേധത്തില്‍ എത്തിയതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

newsrupt2018-1163887210-9b7c-40ae-b41b-b8c4f481b75b46415012_1968108306819797_3887050642463653888_nഇന്നലെ അറസ്റ്റിലായവരില്‍ രാജേഷ് ഉള്‍പ്പെടെ എഴുപത് പേരുടെ അറസ്റ്റ് രേഖപെടുത്തി. 150 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കും. നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തിയതിനുമാണ് കേസ്. നേരത്തെ എത്തിയ കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

സന്നിധാനത്ത് നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാന്‍ പൊലീസ് സൗകര്യമൊരുക്കിയിരുന്നു. പടിപൂജയ്ക്ക് ബുക്ക് ചെയ്തവര്‍ക്കും വൃദ്ധര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും ഇളവുകള്‍ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറത്തിനടുത്ത് തുടര്‍ന്ന സംശയം തോന്നുന്നവരെ പൊലീസ് സന്നിധാനത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടതിനാണ് സംഘ്പരിവാര്‍ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് നീക്കം ചെയ്തവര്‍ സംഘടിച്ച് വലിയ നടപ്പന്തലിലെത്തി പ്രതിഷേധം സമരം നടത്തുകയായിരുന്നു. സംഘ്പരിവാര്‍-അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പ്രതിഷേധക്കാരോട് ഒന്നരമണിക്കൂര്‍ സമയം സംസാരിച്ച ശേഷമാണ് അറസ്റ്റ് എന്ന് എസ്.പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു. ആദ്യം ഹരിവരാസനം പാടിയതിനു ശേഷം പിരിയാം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നെങ്കിലും നട അടച്ചതിനു ശേഷവും ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.

അവിടെ പോയി ഭഗവാനെ കണ്ട് തൊഴുത് തിരിച്ചു വന്നോളൂ; സ്ത്രീകളുടെ തലയില്‍ തേങ്ങ എറിയരുത്: യതീഷ് ചന്ദ്ര

newsrupt2018-11ee25d764-5af3-49d0-afa4-b7399384a97646428991_975559525969724_6761750967542087680_nശബരിമലയില്‍ ആരെയും നിയന്ത്രിക്കാനോ തടയാനോ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഭക്തന്മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ വരുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, വരുന്ന എല്ലാവര്‍ക്കും അയ്യപ്പനെ തൊഴേണ്ടതുണ്ട് എന്നും അവര്‍ക്ക് സംരക്ഷണം നല്‍കലാണ് പൊലീസിന്റെ ചുമതലയെന്നും എസിപി പറഞ്ഞു.

ആരും സന്നിധാനത്ത് തമ്പടിക്കരുത്, മുമ്പുണ്ടായത് പോലെ സ്ത്രീകളുടെ തലയില്‍ തേങ്ങ വച്ച് എറിയുന്ന അവസ്ഥ ഉണ്ടാകരുത്.

ഇത്തരത്തില്‍ നിയമപരമായ സംരക്ഷണം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് ഉറപ്പുവരുത്താനാണ് ശശികലയ്ക്ക് നോട്ടീസ് നല്‍കി വാക്കാല്‍ ഉറപ്പുവരുത്തിയതെന്നും യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് ഭക്തന്മാരുടെ കൂടെയാണ്. ഭക്തന്മാരെ സംരക്ഷിക്കാന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ആയിരക്കണക്കിന് ഭക്തന്മാര്‍ ശബരിമല കയറുമ്പോള്‍ ഒന്നോ രണ്ടോ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണെന്ന് കാണുന്നവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമപ്രകാരം നല്‍കുന്ന നിര്‍ദേശം അനുസരിക്കേണ്ടതും സ്ഥലത്ത് പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, മാര്‍ച്ച, മറ്റ് ഒത്തു കൂടലുകള്‍ തുടങ്ങിയവ നടത്തരുതെന്നും ആവശ്യപ്പെടുന്ന നോട്ടീസില്‍ ഒപ്പുവയ്ക്കണമെന്നായിരുന്നു എസ്പി ശശികലയോട് ആവശ്യപ്പെട്ടത്.

സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളോട് ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ദര്‍ശനം നടത്തിയ ശേഷം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്ത് നിന്ന് മടങ്ങണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top