Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

ശബരിമലയില്‍ നേതാക്കളില്ലാതെ ആര്‍‌എസ്‌എസ്സുകാരുടെ ആസൂത്രിതമായ നീക്കം; ജാഗ്രതയോടെ പോലീസ്

November 19, 2018

sabarimala-new-1ശബരിമല: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി നേതൃത്വം കൊടുത്തതു പോലെ സംഘടിതമായൊരു നീക്കം സന്നിധാനത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് മണ്ഡലകാലത്ത് ഇത്രയധികം പൊലീസിനെ നിയോഗിച്ചതും മുന്‍കരുതല്‍ അറസ്റ്റ് നടപ്പാക്കിയതും. എന്നാല്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും കണക്കുകൂട്ടല്‍ തെറ്റിച്ച സംഭവമായിരുന്നു ഇന്നലെ രാത്രി അരങ്ങേറിയത്. കനത്ത പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും സന്നിധാനത്ത് ഇത്രയധികം പേര്‍ നേതാക്കളില്ലാതെ തന്നെ സംഘടിച്ചതാണ് പൊലീസിനെ ഞെട്ടിച്ചത്.

സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമായെങ്കിലും ഈ പ്രതിഷേധക്കൂട്ടായ്മ പൊലീസിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. സന്നിധാനത്ത് ഹൈന്ദവ സംഘടനാപ്രതിനിധികള്‍ കയറുന്നുണ്ടെന്ന സൂചന പൊലീസിനുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ യോജിച്ചൊരു നീക്കം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ബിജെപിയുടെയും ശബരിമല കര്‍മ സമിതിയുടെയും നേതാക്കളെ തുടക്കം മുതല്‍ തന്നെ അറസ്റ്റ് ചെയ്യാനും അവരുടെ സന്നിധാനത്തെ സാന്നിധ്യം ഒഴിവാക്കുന്നതിനും ശ്രദ്ധിച്ചത്. അതിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെയും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും. ഇത്തരത്തില്‍ നേതാക്കളെ അറസ്റ്റുചെയ്യുന്നുവെന്നു കണ്ടതോടെയാണ് ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാനുള്ള സമര തന്ത്രം ഇന്നലെ ബിജെപി തുറന്നതും. പക്ഷേ അപ്പോഴും സമാന്തരമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ ദര്‍ശനത്തിന് എത്തുന്നുണ്ടായിരുന്നു.മറ്റു തരത്തില്‍ പ്രതിഷേധനീക്കവുമായി സംഘടനകള്‍ മുന്നോട്ടുവരുന്നുവെന്ന സൂചനയാണ് ഇന്നലത്തെ സംഭവത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് പൊലീസ് കാണുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top