Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ബിജെപി എം‌എല്‍‌എ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

November 19, 2018

Gyan-Dev-Ahujaന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളിറക്കി പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം‌എല്‍‌എ ഗ്യാന്‍ ദേവ് അഹൂജ പാര്‍ട്ടി അംഗത്വം രാജിവച്ചു. ബിജെപിയുടേത് ഏകാധിപത്യപരമായ മനോഭാവമാണെന്ന് പറഞ്ഞുകൊണ്ടാണ് രാജി. അല്‍വാര്‍ ജില്ലയിലെ രാംഗറില്‍ നിന്നും ഇത്തവണ മത്സരിക്കാന്‍ ഗ്യാന്‍ ദേവിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഗ്യാന്‍ ദേവ് വ്യക്തമാക്കി. ഇത്തവണ രാംഗറില്‍ നിന്നും സുഖ്വന്ത് സിങ്ങാണ് മത്സരിക്കുന്നത്.

‘ബിജെപിയുടെ ഏകാധിപത്യ മനോഭാവത്തോടുള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഞാന്‍ രാജിവച്ചു. ഹിന്ദുത്വ, ഗോക്കളുടെ സംരക്ഷണം, രാമ ജന്മഭൂമി എന്നിവയ്ക്കായി ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും,’ ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് അഹൂജ. 2016 ഫെബ്രുവരി മാസത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ കുറിച്ച് നടത്തിയ പരമാര്‍ശം വലിയ വിവാദമായിരുന്നു. ക്യാംപസിനകത്തുനിന്നും 50,000 അസ്ഥികളും, 3,000 ഉപയോഗിച്ച കോണ്ടങ്ങളും, 500 അബോര്‍ഷന്‍ കിറ്റുകളും, 10,000 സിഗരറ്റ് കുറ്റികളും ദിവസേന കണ്ടെടുക്കാറുണ്ടെന്നും, സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്നരായി നൃത്തം ചെയ്യുകയാണെന്നുമായിരുന്നു അന്ന് അഹൂജ പറഞ്ഞത്.

കൂടാതെ, 2017 ഏപ്രിലില്‍ ആല്‍വാറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെ മരണത്തില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും അഹൂജ പറഞ്ഞിരുന്നു.

‘നിയമം നമ്മള്‍ കൈയ്യിലെടുക്കരുത്. പക്ഷെ പശുക്കളെ കടത്തിക്കൊണ്ടുപോയി കൊല്ലുന്നവരുടെ മരണത്തില്‍ യാതൊരു കുറ്റബോധത്തിന്റേയും ആവശ്യമില്ല. പാപികളുടെ വിധി മുമ്പും ഇതുതന്നെ ആയിരുന്നു. ഇനിയും അത് തുടരും,’ എന്നായിരുന്നു അഹൂജയുടെ പ്രസ്താവന.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top