Flash News

52 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് ഉല്പാദന ഫാക്ടറി മാരാരിക്കുളത്ത്

November 19, 2018

image (2)ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് ഉൽപ്പാദനഫാക്‌ടറിയുടെ നിർമ്മാണം മാരാരിക്കുളത്ത് പുരോഗമിക്കുന്നു.52 കോടി രൂപ മുതൽമുടക്കിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്.ഇപ്പോള്‍ 32 കോടി രൂപയുടെ ടേണോവര്‍ ആണ് ഹോംകോയ്ക്കുളളത് . 6 കോടി രൂപ ലാഭവും. പുതിയ ഫാക്ടറി വരുന്നതോടെ ടേണോവര്‍ 125 കോടി രൂപയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

മന്ത്രി ടിഎം തോമസ് ഐസക്ക് പദ്ധതിയെ പറ്റി പറയുന്നതിങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് ഉല്‍പ്പാദന ഫാക്ടറി മാരാരിക്കുളത്തെ പാതിരപ്പള്ളിയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് . ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതി ഉണ്ടാവും ഈ കെട്ടിടത്തിന് . മൊത്തം 52 കോടി രൂപയാണ് മുതല്‍മുടക്ക്. ഇപ്പോള്‍ 32 കോടി രൂപയുടെ ടേണോവര്‍ ആണ് ഹോംകോയ്ക്കുളളത് . 6 കോടി രൂപ ലാഭവും. പുതിയ ഫാക്ടറി വരുന്നതോടെ ടേണോവര്‍ 125 കോടി രൂപ എങ്കിലുമാവും , നിലവില്‍ 140 തൊഴിലാളികള്‍ ആണുള്ളത് . പുതുതായി 225 പേര്‍ക്ക് തൊഴില്‍ നല്‍കാനാവും

46443394_2436668969682563_6745261071969288192_nബി എസ് എന്‍ എല്‍ ന്‍റെ സിവില്‍ കണ്‍സ്ട്രക്ഷന്‍ വിംഗ് ആണ് കെട്ടിടത്തിന്‍റെ ഡിസൈനും പണിയുടെ മേല്‍നോട്ടവും . എറണാകുളത്തെ ക്രിയേറ്റർ കണ്‍സ്ട്രക്ഷന്‍സ് ആണ് കോണ്‍ട്രാക്ടര്‍. സന്തോഷത്തോടെ പറയട്ടെ , സമയബന്ധിതമായി തന്നെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവും . സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യാനും കഴിയും. ഇതിനു വേണ്ടി പണി തീരാന്‍ കാത്തു നില്‍ക്കാതെ യന്ത്രങ്ങളുടെയും പാനലുകളുടെയും ടെണ്ടര്‍ അടിയന്തിരമായി വിളിക്കാന്‍ തീരുമാനിച്ചു.

ഇത് കൂടാതെ ഒരു പുതിയ പദ്ധതി കൂടി ഹോംകോ എം ഡി ഡോ. ജോയിയുമായി ചര്‍ച്ച ചെയ്തു രൂപം നല്‍കി. ഹോമിയോ മരുന്നുകളുടെ ഉല്‍പ്പാദനത്തിന് പലവിധ പച്ചമരുന്നുകള്‍ കൂടിയേ തീരൂ . ഇപ്പോള്‍ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളില്‍ ഹോംകോ നേരിട്ട് തന്നെ ഇവയില്‍ പലതും കൃഷി ചെയ്യുന്നുണ്ട്. പിന്നെ സ്വകാര്യ വ്യക്തികളില്‍ നിന്ന് വലിയ തോതില്‍ വാങ്ങുകയും ചെയ്യുന്നു . ഇതില്‍ ചില പച്ചമരുന്നുകള്‍ മണല്‍ പ്രദേശങ്ങളിലും നന്നായി വളരുന്നവയാണ് . ഇവിടുത്തെ പഞ്ചായത്തുകളുമായി സഹകരിച്ചു കൊണ്ട് കഴിയുന്നവ മാരാരിക്കുളം പ്രദേശത്ത് കൃഷി ചെയ്യാനുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കുകയാണ്. കൃഷിക്കാരും ഹോംകോയും തമ്മില്‍ ഇതിനായി ദീര്‍ഘകാല കരാര്‍ ഒപ്പ് വയ്ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top