Flash News

ആര്‍ക്കും ആരും (കവിത)

November 19, 2018 , ഡോ. നന്ദകുമാര്‍ ചാണയില്‍

Arkum aarum banner-1ആര്‍ക്കുമാരുമാവാമെന്നാവാം സൂക്തം
ആരുമാകാമെന്നൊരാദേശവും കേട്ടു
ആരാകണമെന്നാരാശയമുദയം ചെയ്തു
ആരുമാകാമെന്നാരാവേശവും കിളിര്‍ത്തു
ആരുമാകാമെന്ന ഉപദേശം പൊറുതിമുട്ടിക്കവേ
ആരുമായില്ലെന്നൊരപരാധവും കുമിഞ്ഞു.
ആര്‍ക്കുമാരുമാവാം, എന്നാവാം ഗുരുവചനം
അതൊരാവേശമായെന്നിലാവേശിക്കേ
ദിക്കറിയാതെ, ആവേഗങ്ങളോടെ
ദിശാബോധം നഷ്ടമായ്, സ്വത്വം നശിച്ച്
ഊരുചുറ്റിക്കറങ്ങി, ആരുമായില്ലെ-
ന്നറിയും നേരം, നഷ്ടമായതോ?
സ്വത്വമെന്നൊരു ബോധവും
അഹം ആരെന്നൊരു ശങ്കയും ആശങ്കയും
യത്നഭാഗ്യാദികള്‍, താളലയങ്ങള്‍ പോല്‍
തക്കനേരം തക്കയിടം ചേരുകില്‍
ആര്‍ക്കുമാരുമായിയെന്നും നിനച്ചിടാം
ഉന്നതരാക്കിടാം ചിലരെ, കീര്‍ത്തിയോടെ
ചിലര്‍ക്കോ, സ്വപ്‌നേപി നിനക്കാത്തൊരിടവും പൂകാം.
ചിലര്‍ക്കോ, ആരുമാകരുതെന്നാവാം നിയോഗം
ചൊല്ലൂ വിധിയെന്നൊന്നുണ്ടാമോ?
അതിനുത്തരം കണ്ടെത്തും മുമ്പായിരിക്കുമോ
ക്ഷണികമാമീ ജീവിതം പൊലിഞ്ഞുപോവതും !

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top