Flash News

ക്ഷേമരാഷ്ട്രം നിര്‍ണ്ണയിക്കാനും സാധൂകരിക്കാനും തൊഴിലാളികള്‍ക്കേ കഴിയൂ: എഫ്.ഐ.ടി.യു.

November 19, 2018 , സുലൈമാന്‍ സെയ്തുമുഹമ്മദ്

IMG-20181118-WA0002

എഫ്.ഐ. ടി. യു. നേതൃ പരിശീലന ക്യാമ്പ് സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സര്‍ക്കാര്‍ ചങ്ങാത്ത കുത്തക മുതലാളിത്വത്തെയാണ് സഹായിക്കുന്നത്. എന്നാല്‍ രാജ്യത്തെ നിര്‍ണ്ണായക ശക്തി തൊഴിലാളികളാണ്. ക്ഷേമരാഷ്ട്രം നിര്‍ണ്ണയിക്കാനും സാധൂകരിക്കാനും തൊഴിലാളികള്‍ക്കേ കഴിയൂ. രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നത് ചില രാഷ്ടീയ കക്ഷികളുടെ ബോധപൂര്‍വ്വമായ രാഷ്ടീയ തീരുമാനങ്ങളാണ്‌. മുഴുവന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നടപ്പാക്കണം. എഫ്. ഐ.ടി.യു.ജില്ലാ നേതൃ പരിശീലന ക്യാമ്പ് ആലത്തൂര്‍ മോഡല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എഫ്.ഐ. ടി. യു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍.

എഫ്.ഐ. ടി. യു.ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറര്‍ പി. ലുഖ്മാന്‍, എ.ഉസ്മാന്‍ , ചന്ദ്രന്‍ പുതുക്കോട്, പി.ഭാസ്കരന്‍, അജിത് കൊല്ലങ്കോട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് കെ.എം. സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധികളായ തസ്ലീം മമ്പാട്, ഷാനവാസ് കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു തരൂര്‍, ആസിയ, രാധാകൃഷ്ണന്‍ മാത്തൂര്‍, ചന്ദ്രൻ പുതുക്കോട് , റംല, സീനത്ത് എന്നിവര്‍ സംസാരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയതു. പി. ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ലുഖ്മാന്‍ സമാപന പ്രസംഗം നടത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top