Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

‘കൊണ്ടോരാം കൊണ്ടോരാം’ – ഗാനത്തിന് പിന്തുണ നല്‍കി സൂപ്പര്‍ ഹിറ്റാക്കിയതിന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

November 19, 2018

odiyan1ഒടിയനിലെ പുതിയ ‘കൊണ്ടോരാം കൊണ്ടോരാം’ ഗാനത്തിന് പിന്തുണ നല്‍കി സൂപ്പര്‍ ഹിറ്റാക്കിയതിന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍. ഇന്നലെയാണ് സിനിമയിലെ ആദ്യ പ്രണയഗാനം ‘കൊണ്ടോരാം കൊണ്ടോരാം’ യുട്യൂബില്‍ റിലീസായത്. ഒറ്റ ദിവസം കൊണ്ട് ഗാനം യുട്യൂബില്‍ ഹിറ്റായിരുന്നു. റഫീഖ് അഹമ്മദ് ആണ് മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത്.

സുദീപ് കുമാര്‍, ശ്രേയ ഘോശാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒന്‍പതു ലക്ഷത്തിലേറെ പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്. ഐ എം ഡി ബി മോസ്റ്റ് അവൈറ്റഡ് ലിസ്റ്റില്‍ ഇതിനോടകം നാലാം സ്ഥാനവും നേടിയിട്ടുണ്ട് ഈ സിനിമ. ഇക്കാര്യത്തിനും മഞ്ജു നന്ദി അറിയിച്ചിട്ടുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top