Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം   ****    IAPC ANNOUNCES NEW NATIONAL EXECUTIVE COMMITTEE President : Dr.S.S.Lal, Exec.Vice President: Annie J Koshy, General Secretary: Biju Chacko   ****    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു   ****    ഇന്ത്യന്‍ എംബസ്സികളിലെ വെല്‍ഫെയര്‍ ഫണ്ട് പ്രവാസികള്‍ക്കു അര്‍ഹതപ്പെട്ടത്: ടി.പി. ശ്രീനിവാസന്‍   ****   

ശബരിമല കലാപ ഭൂമിയാക്കാന്‍ ആര്‍‌എസ്‌എസ് പ്രമുഖിന്റെ ആഹ്വാനം; എന്തും ചെയ്യാന്‍ തയ്യാറായി കര്‍‌സേവകരും

November 20, 2018

newsrupt2018-11146036eb-1834-4059-bc36-82790c3719afp_hareeshശബരിമല കലാപഭൂമിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി വെളിപ്പെടുത്തി ആര്‍എസ്എസ്. എന്തിനും തയ്യാറായ 300 കര്‍സേവകരെ സന്നിധാനം നിയന്ത്രിക്കാന്‍ നിയമിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ് പറഞ്ഞു. ശബരിമലയില്‍ അടുത്ത 61 ദിവസം എന്തെല്ലാം നടക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചുകഴിഞ്ഞു.

മണ്ഡലകാലം കഴിയുന്നതുവരെ എന്തെല്ലാം ശബരിമലയില്‍ നടക്കണമെന്നതിനേക്കുറിച്ച് കൃത്യമായി അജണ്ട തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതിക്കനുസരിച്ചാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. പൊലീസിനും മന്ത്രിമാര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും ആര്‍എസ്എസ് നേതാവ് വെല്ലുവിളിച്ചു. കോഴിക്കോട് മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് നടന്ന സംഘ്പരിവാര്‍ പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു പി ഹരീഷിന്റെ പ്രസംഗം.

“കര്‍സേവകര്‍ നിത്യേന മൂന്നൂറ് പേര്‍ ശബരിമലയിലുണ്ടാകും. അതിനനുസരിച്ചുള്ള 61 ദിവസത്തെ പരിപാടി ഹൈന്ദവപ്രസ്ഥാനങ്ങള്‍ പ്ലാന്‍ ചെയ്തുകഴിഞ്ഞു. എന്തെല്ലാം സംഭവിക്കണമെന്നൊക്കെ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു മടിയും ഇല്ലാതെ, ഏത് പാതിരായ്ക്ക് വിളിച്ചാലും, എന്തിനും തയ്യാറായി, ചങ്കൂറ്റത്തോടുകൂടി, പൗരുഷത്തോടുകൂടി ശബരിമലയിലേക്ക് ഒരു പക്ഷേ നാം മാര്‍ച്ച് ചെയ്യേണ്ടി വരും. ” – പി ഹരീഷ്

നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തകരെ നിര്‍ബന്ധമായും എത്തിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പുറത്തായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഒപ്പിട്ട് അയച്ച സര്‍ക്കുലറാണ് പുറത്തായത്. ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധമാണ് നടക്കുന്നതെന്ന ബിജെപിയുടെ വാദം ഇതോടെ പൂര്‍ണമായും പൊളിഞ്ഞു.

ഈ മാസം 18 മുതല്‍ നട അടയ്ക്കുന്നത് വരെയുളള ദിവസങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടവരുടെ വിവരങ്ങളും ഓരോ ദിവസവും ചുമതലയുളള ബിജെപി, ആര്‍എസ്എസ് നേതാക്കളെക്കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വിശ്വാസികളുടെ പ്രതിഷേധമെന്ന ബിജെപി വാദം പൊളിയുന്നു; സമരത്തിനായി ഓരോ സംഘജില്ലയില്‍ നിന്നും ദിവസവും പ്രവര്‍ത്തകര്‍ എത്തണമെന്ന സര്‍ക്കുലര്‍ പുറത്ത്

ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധമാണ് നടക്കുന്നതെന്ന ബിജെപിയുടെ വാദം പൊളിയുന്നു. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തകരെ നിര്‍ബന്ധമായും എത്തിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ പുറത്ത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഒപ്പിട്ട് അയച്ച സര്‍ക്കുലറാണ് പുറത്തായത്.

ഈ മാസം 18 മുതല്‍ നട അടയ്ക്കുന്നത് വരെയുളള ദിവസങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടവരുടെ വിവരങ്ങളും ഓരോ ദിവസവും ചുമതലയുളള ബിജെപി, ആര്‍എസ്എസ് നേതാക്കളെക്കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നവംബര്‍ 17ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നട അടയ്ക്കുന്ന ഡിസംബര്‍ 15 വരെ ഓരോ നേതാക്കള്‍ക്കും ചുമതല കൊടുത്തിട്ടുണ്ട്. ഇവരുടെ പേരും മൊബൈല്‍ നമ്പരും അടക്കമാണ് നല്‍കിയിരിക്കുന്നത്. മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍ക്കൊളളുന്ന ഒരു സംഘജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഓരോ ദിവസവും വരേണ്ടത്.

newsrupt2018-11e3427109-43fe-4b33-83f5-c7cb4bcaea4abjp_circularഇതനുസരിച്ച് ഇന്ന് എത്തേണ്ടത് ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സംഘജില്ലയായ ആറ്റിങ്ങലില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട് സംഘ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരായിരുന്നു എത്തിയത്.

“ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണം. ഒരു സംഘജില്ലയിലെ നിയോജക മണ്ഡലങ്ങളാണ് ഒരു ദിവസം പോകേണ്ടത്. ഓരോ ദിവസത്തെയും ഇന്‍ചാര്‍ജുമാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണ്. അതാത് സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖല ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മണ്ഡലങ്ങള്‍ എത്തേണ്ട ദിവസം അറിയിക്കുന്നതാണ്. പോകേണ്ട നിയോജക മണ്ഡലങ്ങള്‍, ദിവസം ഇന്‍ചാര്‍ജ്, സംസ്ഥാന ഭാരവാഹികള്‍ എന്നിവ താഴെ ചേര്‍ക്കുന്നു”

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കം പറഞ്ഞത് ശബരിമലയില്‍ നടക്കുന്നത് വിശ്വാസികളുടെ സ്വാഭാവിക പ്രതിഷേധമെന്നായിരുന്നു. നേരത്തെയുണ്ടായിരുന്ന പദ്ധതിക്ക് പകരം ഓരോ ദിവസവും ഓരോ നേതാവിന് ചുമതല നല്‍കി സമരവുമായി നീങ്ങാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

newsrupt2018-11f65594fc-f57f-48e1-865b-df4fb2adbbb1circular_for_story

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top