Flash News

ഇന്നത്തെ നക്ഷത്ര ഫലം (നവംബര്‍ 20, 2018)

November 20, 2018 , .

astrologyഅശ്വതി :  മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ യാത്രപുറപ്പെടും. പുത്രപൗത്രാദി സംര ക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്രക്ക് അനുമതി ലഭിക്കും.

ഭരണി : യാത്രാക്ലേശം വര്‍ദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അവ ധിയാണെങ്കിലും ജോലി ചെയ്യേണ്ടതായി വരും. നിര്‍ദ്ദേശങ്ങളും ഉദേശങ്ങളും മറ്റുള്ളവര്‍ ക്ക് ഉപകാരമായിത്തീരും.

കാര്‍ത്തിക : ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും. മാതാ പിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. പുതിയ ഉദ്യോഗത്തിന് പ്രവേശിക്കാന്‍ ദൂരയാത്ര പുറപ്പെടും.

രോഹിണി : സ്വയംഭരണാധികാരം ലഭിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിഷ്-കര്‍ഷയോടുകൂടി  പൂര്‍ത്തീകരിക്കും. ആത്മധൈര്യവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിക്കും.

മകയിരം : സല്‍കീര്‍ത്തിയും സജ്ജനപ്രീതിയും പ്രതാപവും ഐശ്വര്യവും സാമ്പത്തിക സുസ്ഥിരതയും ഉണ്ടാകും. മാതാപിതാക്കളെ കാണുവാന്‍ ജന്മനാട്ടിലേക്ക് യാത്രപുറ പ്പെടും. വ്യവസ്ഥകള്‍ പാലിക്കും.

തിരുവാതിര : സുരക്ഷിതമായ മേഖലകളില്‍ പണം മുടക്കും. വ്യാപാരവിപണനമേഖലക ളില്‍ ഉണര്‍വ്വ് ഉണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടു ക്കും.

പുണര്‍തം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മാതാപിതാക്ക ളെ കാണുവാന്‍ ജന്മനാട്ടിലേക്ക് പുറപ്പെടും. മുടങ്ങിക്കിടപ്പുള്ള പണം തിരിച്ചുലഭിക്കും.

പൂയ്യം : ആരോഗ്യം തൃപ്തികരമായിരിക്കും. പ്രതിരോധശക്തി ആര്‍ജ്ജിക്കും. നഷ്ട സാദ്ധ്യതകളുളള കരാറുജോലിയില്‍ നിന്നും പിന്മാറും. പഠിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും.

ആയില്യം : പാരമ്പര്യപ്രവൃത്തികള്‍ക്ക് പരിശീലനം തുടങ്ങും. പ്രത്യുപകാരം ചെയ്യുവാ ന്‍ അവസരമുണ്ടാകും. പ്രതികരണശേഷി വര്‍ദ്ധിക്കും. കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും.

മകം : ചികിത്സ ഫലിച്ചു തുടങ്ങും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. ആത്മവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടു ക്കും.

പൂരം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് പ്രഥമപരിഗണന ലഭിക്കും. നടപടിക്രമങ്ങള്‍ക്ക് അത്യന്തം പരിശ്രമം വേണ്ടിവരും. പ്രതികാരമനോഭാവം ഉപേക്ഷിക്കണം. .

ഉത്രം : വാക്‌തര്‍ക്കത്തിനു പോകരുത്. ജാമ്യം നിന്ന വകയില്‍ പണം കൊടുക്കേണ്ടതായി വരും. യാത്രാക്ലേശം വര്‍ദ്ധിക്കും.

അത്തം : നടപടിക്രമങ്ങളില്‍ നിഷ്-കര്‍ഷയുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ജന്മനാട്ടിലേക്ക് യാത്രപുറപ്പെടും. മാതാവിന്‍റെ അസുഖം വര്‍ദ്ധി ക്കും.

ചിത്ര : വിപരീതചിന്തകള്‍ ഉപേക്ഷിക്കണം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കുടുംബത്തിലെ അന്തഃഛിദ്ര ങ്ങള്‍ക്ക് മദ്ധ്യസ്ഥത വേണ്ടിവരും.

ചോതി : അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. മദ്ധ്യസ്ഥതക്കു പോകരുത്. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്.

വിശാഖം : യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷിക്കും. ബന്ധുക്ക ള്‍ വിരുന്നുവരും.

അനിഴം : ദ്വിദിനവിനോദയാത്ര പുറപ്പെടും. ചര്‍ച്ചകളില്‍ വിജയമുണ്ടാകും. വിഷമഘട്ടങ്ങ ള്‍ തരണം ചെയ്യും. കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും.

തൃക്കേട്ട : പുതിയ പാഠ്യപദ്ധതിക്ക് ചേരുവാന്‍ യാത്രപുറപ്പെടും. ചര്‍ച്ചകള്‍ വിജയിക്കും. പ്രയത്-നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ നിലപാട് സ്വീകരിക്കും.

മൂലം : സ്വതഃസിദ്ധമായശൈലി  ആവിഷ്കരിക്കും. ഗവേഷണങ്ങളില്‍ വിജയിക്കും. പലവിധ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കും. അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവ പ്പെടും.

പൂരാടം : മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കും. അസുഖങ്ങള്‍ക്ക് വിദഗ് ദ്ധ ചികിത്സതുടങ്ങും. ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും.

ഉത്രാടം : നിസ്സാരകാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. അമിതകോപം ഉപേക്ഷിക്കണം. മം ഗളകര്‍മ്മങ്ങള്‍ തുടങ്ങരുത്. യാത്രാക്ലേശം വര്‍ദ്ധിക്കും.

തിരുവോണം : മുന്‍കോപം നിയന്ത്രിക്കണം, അജ്ഞതക്കൊണ്ട് അബദ്ധമുണ്ടാകും. അസുഖം വര്‍ദ്ധിക്കും. പരിശ്രമങ്ങള്‍ക്ക് ഫലം കുറയും. ചുമതലകള്‍ മറ്റൊരാളെ ഏല്പിക്കരുത്.

അവിട്ടം : സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുവാന്‍ സാധിക്കും. ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനാകും. കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങുവാന്‍ അന്വേഷിക്കും.

ചതയം : അധികാരപരിധി വര്‍ദ്ധിച്ചതിനാല്‍ ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങുവാന്‍ തയ്യാറാകും. പ്രതികരണശേഷി വര്‍ദ്ധിക്കും. മത്സരങ്ങളില്‍ വിജയിക്കും.

പൂരോരുട്ടാതി : പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കുവാന്‍ ദൂരയാത്ര പുറപ്പെടും. ചര്‍ച്ചകള്‍ വിജയിക്കും. കുടുംബജീവിതത്തിന്‍റെ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും.

ഉത്രട്ടാതി : ഭദ്രമായ പണമിടപാടുകളില്‍ പങ്കുചേരും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച അധികൃതരോടു നന്ദിപറയും. സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാടു സ്വീകരിക്കും.

രേവതി : ആഗ്രഹങ്ങള്‍ സഫലമാകും. അസുഖം കുറയും. പുത്രപൗത്രാദികള്‍ ഹ്രസ്വ കാലാവധിക്കു വന്നുചേരും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top