Flash News

ഫോമ സെന്‍ട്രല്‍ റീജന്‍ (ചിക്കാഗോ) പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും

November 20, 2018 , പന്തളം ബിജു തോമസ്

_52A4486 (1)ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജന്റെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബര്‍ 10 ശനിയാഴ്ച മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചു പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ വിശിഷ്ടാതിഥി ആയിരുന്നു.

ഫോമ റീജനല്‍ പി.ആര്‍.ഒ. സിനു പാലക്കാത്തടം വിശിഷ്ടതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു. എലീന എറിക്കിന്റെ ഈശ്വര പ്രാര്‍ഥനയോട് കൂടി തുടങ്ങിയ സമ്മേളനത്തില്‍ ഫോമ റീജിയണല്‍ കോ.ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം പ്രസംഗം നടത്തി, തുടര്‍ന്ന് വിശിഷ്ടാഥിതിയായ ഫിലിപ് ചാമത്തില്‍ ഫോമ സെന്‍ട്രല്‍റീജിയണ്‍ പ്രവര്‍ത്തനങ്ങളും, ഫാമിലിനൈറ്റും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ണ്ണാഭമായപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായസന്തോഷം പങ്കുവെച്ച ഫിലിപ്പ്ചാമത്തില്‍ ഫോമയുടെ അടുത്ത രണ്ടുവര്‍ഷം നടത്താന്‍ പോകുന്ന സംരംഭങ്ങളില്‍ ഷിക്കാഗോയിലെ എല്ലാ മലയാളികളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

_52A4490 (1)പ്രസ്തുത സമ്മേളനത്തില്‍ ഫോമ ദേശീയ അംഗം ജോണ്‍ പാട്ടപ്പതി, ആഷ്ലിജോര്‍ജ്, ബെന്നിവാച്ചാച്ചിറ, ജോസികുരിശിങ്കല്‍, നിഷഎറിക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ചിക്കാഗോ മലയാളി അസോസിയേഷന്‍ അധ്യക്ഷന്‍ ജോണ്‍സണ്‍ കണ്ണുക്കാടന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്പണിക്കര്‍, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരള അസോസിയേഷന്‍ അധ്യക്ഷന്‍ ജോര്‍ജ്പാലമറ്റം, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ മുന്‍അധ്യക്ഷന്‍ ജീന്‍ പുത്തന്‍പുരക്കല്‍ എന്നിവരും ആശംസകള്‍നേര്‍ന്നു.

_52A4512 (1)ഈ പരിപാടിയുടെ വന്‍പിച്ച വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച റീജിയണല്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയെയും, ഫാമിലി നൈറ്റ് ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കാമുറിയെയും, കോ. ചെയര്‍മാന്‍ സിനു പാലക്കാത്തടത്തിനുമടക്കം എല്ലാസ്‌പോണ്‍സര്‍മാര്‍ക്കും, രഞ്ജന്‍എബ്രഹാം, ജിതേഷ്ചുങ്കത്തു, അച്ചന്‍കുഞ്ഞ്മാത്യു, ആന്റോകവലക്കല്‍, റോയ്മുളക്കുന്നേല്‍, ജോര്‍ജ്മാത്യു(ബാബു), ബിജുപി.തോമസ് എന്നിവര്‍ക്കും റീജിയണല്‍ സെക്രട്ടറി ബിജി സി മാണി തന്റെ നന്ദി പ്രകാശനത്തില്‍ പ്രത്യേകം നന്ദി അറിയിച്ചു.

തുടര്‍ന്ന് ചിക്കാഗോയിലെ കലാകാരന്മാരുടെ അതിസുന്ദരവും, നയനാന്ദകരവുമായ നൃത്യനൃത്തങ്ങളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ ഫാമിലി നൈറ്റ് അത്യന്തം വര്‍ണ്ണശഭളമായി. സംഘാടകരായ സ്റ്റാന്‍ലി കളരിക്കാമുറി, സിനു പാലക്കാത്തടം എന്നിവരുടെ ആകര്‍ഷണീയമായ അവതരണശൈലിയും, കലാപരിപാടികളുടെ അവതാരികയായ നിഷ എറിക്കിന്റെ അവതരണചാരുതയും കൂടിയായപ്പോള്‍ ഫാമിലി നൈറ്റ് ഉജ്ജ്വലമായി. കൈരളി കാറ്ററിങ് ഒരുക്കിയ വിഭവസമൃദ്ധമായ അത്താഴംകൂടിയായപ്പോള്‍ സമ്മേളനം അതീവ സ്വാദിഷ്ടമായി.

fomaA LOGO


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top