Flash News

മാര്‍ത്തോമാ കോളേജ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടത്തി

November 20, 2018 , സന്തോഷ് ഏബ്രഹാം

Marthoma Collegeഫിലഡല്‍ഫിയ: മാര്‍ത്തോമാ കോളജ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നവംബര്‍ 17 ന് മനം ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ചു. 1965 2004 കാലഘട്ടത്തിലുള്ള ഇരുപത്തിയഞ്ചോളം പൂര്‍വ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഓരോരുത്തരും തങ്ങളുടെ മറക്കാനാവാത്ത അനുഭവങ്ങളും ഗുരുക്കന്മാരെക്കുറിച്ചുള്ള ഓര്‍മകളും അയവിറക്കി. വിവിധ കാലഘട്ടങ്ങളിലെ അനുഭവങ്ങളും സ്മരണകളും പങ്കുവെയ്ക്കുവാന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കരട് രേഖയും തയ്യാറാക്കി.

മാര്‍ത്തോമാ കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയവര്‍ക്ക് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞത് കോളേജ് വിദ്യാഭ്യാസ കാലഘട്ടമാണെന്ന് ഐക്യകണ്ഠേന എല്ലാവരും അഭിപ്രായപ്പെട്ടു. വേനലവധിക്കാലത്തു ഫാമിലി പിക്‌നിക് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി കേരളത്തിലുണ്ടായ വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ട ഒരു കോളജ് ഉദ്യോഗസ്ഥനുവേണ്ടി ഭവന നിര്‍മാണ സഹായഫണ്ട് രൂപീകരിച്ചു.

തങ്ങളെ വാര്‍ത്തെടുത്ത, തങ്ങളുടെ കഴിവുകളെ, സ്വഭാവത്തെ രൂപപ്പെടുത്തിയെടുത്തതിന് തങ്ങളുടെ “അല്‍മാ മാറ്ററിനോട്” എന്നും കടപ്പെട്ടിരിക്കുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.

2019ലേക്കുള്ള പുതിയ ഭാരവാഹികളായി മാത്യൂസ് ടി. മാത്യൂസ് (ചെയര്‍മാന്‍), മില്ലി ഫിലിപ്പ് (വൈസ് ചെയര്‍പേഴ്‌സണ്‍), സന്തോഷ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), വിനോദ് കട്ടനാശേരില്‍ (ട്രഷറര്‍), സന്ദീപ് മാത്യൂസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജിജു മാത്യു, അലന്‍ മാത്യു, പോള്‍ മാരേട്ട്, സജി ജേക്കബ്, സുനി സുനില്‍ തോമസ്, ജേക്കബ് കെ. ജേക്കബ്, ദീപു ചെറിയാന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

മാര്‍ത്തോമാ കോളേജ് എന്ന തങ്ങളുടെ സരസ്വതി ക്ഷേത്രത്തോടും ആദരണീയരായ ഗുരുക്കന്മാരോടുള്ള കടപ്പാടും തങ്ങളുടെ സ്മരണകളില്‍ എന്നും ഉണ്ടാവും എന്നും, തങ്ങളുടെ സരസ്വതി ക്ഷേത്രത്തിന്റെ അന്തഃസത്ത പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടുമെന്നും പൂര്‍വ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.

വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമ്മേളനം മംഗളമായി സമാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top