Flash News

സാധക മ്യൂസിക് അക്കാദമിയുടെ നവമുകുളങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

November 21, 2018 , ജിനേഷ് തമ്പി

sadhaka

ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സംഘടിപ്പിച്ച ടാലന്റ് കോം‌പറ്റീഷനില്‍ സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിക്കുന്ന റേച്ചല്‍ ആനി ഉമ്മന്‍ (4th ഗ്രൂപ്പ് ), സ്‌റ്റെഫിന്‍ മനോജ് (6th ഗ്രൂപ്പ്) , ജോഷ്വാ മാത്യു (5th ഗ്രൂപ്പ്) എന്നിവര്‍ മലയാളം സോളോയില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു

ട്രൈസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ രീതിയില്‍ കുട്ടികളെ സംഗീതം അഭ്യസിച്ചു പോരുന്ന സാധക മ്യൂസിക് അക്കാദമിയുടെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലായി ഈ മൂന്നു കുട്ടികളുടെ തിളക്കമാര്‍ന്ന വിജയം

ഈ അവസരത്തില്‍ , സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കിനെ അകമഴിഞ്ഞ് പ്രോഹത്സാഹിപ്പിക്കുന്ന എല്ലാ ആളുകള്‍ക്കുമുള്ള പ്രത്യേക നന്ദിയും സ്‌നേഹവും സാധകയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു .

നവംബര്‍ 30 വെള്ളിയാഴ്ച ഫിലാഡല്‍ഫിയയില്‍ വെച്ച് വര്‍ണശബളമായ ചടങ്ങില്‍ സമ്മാനാര്‍ഹരായ ഈ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും സാധക മ്യൂസിക് സംഘടിപ്പിച്ചിട്ടുണ്ട് . ഈ ചടങ്ങിലേക്ക് എല്ലാ ആളുകളെയും സുസന്തോഷം സ്വാഗതം ചെയ്യുന്നതായി സാധക അലക്‌സാണ്ടര്‍ അറിയിച്ചു

സംഗീതത്തില്‍ തല്പരരായ കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും സാധക മ്യൂസിക് അക്കാദമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 267 632 1557 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top