പാരിസ്: ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ച ടീമുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കണമെന്ന് ലാ ലീഗ ചീഫ് ഹാവിയര്‍ ടബാസ്.
മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി ടീമുകള്‍ക്കെതിരെയാണ് ആരോപണവുമായി ഹാവിയര്‍ ടബാസ് രംഗത്തു വന്നിരിക്കുന്നത്. ഇരു ടീമുകളെയും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇരു ടീമുകളും ചതി നടത്തി എന്നാണ് അദേഹത്തിന്റെ ആരോപണം.
കളിക്കാരെ എത്തിക്കാന്‍ ഇരു ടീമുകളും വമ്പന്‍ തുക മുടക്കിയതായും എന്നാല്‍ ഇത് ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലെ നിയമങ്ങള്‍ മറികടക്കാന്‍ മറച്ചു വച്ചതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇരു ടീമുകളും ഈ ആരോപണങ്ങള്‍ തള്ളി കളഞ്ഞിരുന്നു. താന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായും പുതിയ വെളിപ്പെടുത്തലുകള്‍ തന്റെ വാദം ശെരി വച്ചതായും ടബാസ് കൂട്ടി ചേര്‍ത്തു.
ലോക ഫുട്ബോളിലെ സന്തുലിതാവസ്ഥ തകര്‍ക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. ഒരു വര്‍ഷത്തേക്ക് എങ്കിലും ഇരുവരെയും ചാമ്പ്യന്‍സ് ലീഗിന് പുറത്ത് ഇരുത്തുന്നത് എല്ലാവര്ക്കും വലിയ സന്ദേശമാണ് നല്‍കുക എന്നും ടബാസ് പറഞ്ഞു. ഇരു ടീമുകള്‍ക്ക് എതിരെയും യുവേഫയുടെ നടപടി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply