Flash News

ബിജെപിയുടെ ‘സര്‍ക്കുലറില്‍’ പറയുന്ന ‘സാധനങ്ങള്‍’ എന്താണെന്ന് ഹൈക്കോടതി; മണ്ഡലകാലത്ത് കലാപമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എജി കോടതിയില്‍ നല്‍കി

November 21, 2018

high-courtകൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച സാഹചര്യങ്ങളെക്കുറിച്ച് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. ശബരിമലയില്‍ കലാപമുണ്ടാകുമെന്നും, മാസപൂജ സമയത്തും ചിത്തിര ആട്ടവിശേഷത്തിനും സംഘര്‍ഷമുണ്ടാക്കിയവര്‍ തന്നെയാണ് മണ്ഡലകാലത്തും സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യത എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടെന്ന് എജി കോടതിയില്‍ വിശദീകരിച്ചു. ബിജെപി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം. ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി വിജയ് സാക്കറെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യഥാര്‍ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ശരണമന്ത്രത്തിന് തടസമില്ലെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്ന് കോടതി പറഞ്ഞു. ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ അംഗീകരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോടതി വിമര്‍ശിച്ചു. ശബരിമലയില്‍ നിന്ന് ഇതരസംസ്ഥാന ഭക്തര്‍ മടങ്ങിയോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയത്. ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോ പ്രഖ്യാപിച്ചതെന്നും കോടതി ചോദിച്ചു.ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുത്തു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമലവിഷയത്തില്‍ ബിജെപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്ന സാധനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലവിഷയത്തില്‍ ബിജെപി ഇറക്കിയ സര്‍ക്കുലറിനെതിരെ ഹൈക്കോടതി. ശബരിലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബിജെപി ഇറക്കിയ സര്‍ക്കുലറില്‍ പരിചയസമ്പന്നരായ ആളുകള്‍ ശബരിമലയില്‍ എത്തണമെന്നും കൈവശം ചില സാധനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തുവന്നത്. എന്താണ് ഈ സാധനങ്ങളെന്ന് പോലീസ് ന്യായമായും അന്വേഷിക്കേണ്ടതല്ലെയെന്ന് കോടതി ചോദിച്ചു. ഇക്കാര്യം പരാമര്‍ശിച്ച് ഹര്‍ജിക്കാരനെയും കോടതി വിമര്‍ശിച്ചു.ശബരിമല വിഷയത്തില്‍ ആരെയും പഴിചാരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പിന്നീട് പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് ഓരോ ദിവസവും ആരൊക്കെ എത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പിന്നീട് പുറത്താവുകയും വിവാദമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ബിജെപി സര്‍ക്കുലറിന്റെ പകര്‍പ്പുകള്‍ ഹാജരാക്കി. സംഘടിതമായി മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന സമര്‍ഥിക്കുന്നതിനായാണ് സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top