Flash News

ഏഴു വര്‍ഷം പ്രണയിച്ച് ചതിച്ച കാമുകനെ വെട്ടി നുറുക്കി ബിരിയാണിയുണ്ടാക്കി വീട്ടുവേലക്കാര്‍ക്ക് വിളമ്പിയ യുവതിയെ അറസ്റ്റു ചെയ്തു

November 21, 2018

murder_6ദുബായ്: ഏഴു വര്‍ഷം പ്രണയിച്ച് അവസാനം കാലു മാറിയ കാമുകനെ വെട്ടി നുറുക്കി ബിരിയാണിയുണ്ടാക്കി വീട്ടുവേലക്കാര്‍ക്ക് വിളമ്പിയ യുവതിയെ അറസ്റ്റു ചെയ്തു. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് ഈ പൈശാചിക കൃത്യം നടത്തിയത്. കാമുകന്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. ശേഷം ഇവര്‍ ഇത് ബിരിയാണിയാക്കി വീട്ടുജോലിക്കാര്‍ക്ക് വിളമ്പുകയായിരുന്നു.ഭക്ഷണം കഴിച്ച പാക്കിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി.

യുവാവിന്റെ സഹോദരന്‍ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുമ്പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഡിഎന്‍എ ടെസ്റ്റിലൂടെ പല്ല് കാമുകന്റെതാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top