Flash News

ജമ്മു കശ്മീരില്‍ കുതിരക്കച്ചവടം നടത്താന്‍ അനുവദിക്കില്ല; ഗവര്‍ണ്ണര്‍ നിയമസഭ പിരിച്ചുവിട്ടു

November 22, 2018

JAMMU-GOVRNRശ്രീനഗര്‍: രാഷ്ട്രീയ അരാജകത്വം നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ കുതിരക്കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും അതുകൊണ്ടുതന്നെയാണ് നിയമസഭ പിരിച്ചുവിടുന്നതെന്ന വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ല. കുത്തഴിഞ്ഞ അവസ്ഥയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനും കുതിരക്കച്ചവടം തടയാനുമാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തന്റെ തീരുമാനം ചോദ്യം ചെയ്യണമെന്നുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുള്ളയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത മെഹബൂബ മുഫ്തി തന്നെ അറിയിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപവത്കരണത്തിനു പിഡിപി-കോണ്‍ഗ്രസ്-നാഷണല്‍കോണ്‍ഫറന്‍സ് സഖ്യവും ബിജെപി പിന്തുണയോടെ പീപ്പിള്‍സ് കോണ്‍ഫറന്‍സും അവകാശമുന്നയിച്ചതിനു തൊട്ടുപിന്നാലെയാണു ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്.

ജമ്മുകശ്മീർ: ഗവര്‍ണറുടെ നടപടിക്കെതിരെ വിശാലസഖ്യം സുപ്രീംകോടതിയിലേക്ക്

76033-kashnirജമ്മു കശ്മീര്‍: പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഉത്തരവിറക്കി. മൂന്ന് പാര്‍ട്ടികളും സുപ്രീംകോടതിയെ സമീപിക്കാനോരുങ്ങുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ സത്യപാല്‍ നായിക് നിയമസഭ പിരിച്ചു വിട്ടത്. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

പിഡിപിയും കോൺഗ്രസും നാഷണല്‍ കോൺഫറൻസും ചേർന്ന് സർക്കാരുണ്ടാക്കുമെന്ന ബിജെപിയെ ഞെട്ടിക്കുന്ന തീരുമാനം ഉച്ചയോടെയാണ് പുറത്തുവന്നത്. പിൻവാതിൽ ചർച്ചകൾ ഏറെ നാളായി നടന്നു വരികയായിരുന്നു. പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്.

പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ജൂണില്‍ ബിജെപി പിന്‍വലിച്ചതോടെ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്. 80 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28 ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിനു 12 ഉം എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു.

ഇന്നലെ രാത്രിയായിരുന്നു ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചു വിട്ടത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top