Flash News

വിചിത്ര രീതിയിലൊരു വിവാഹം

November 22, 2018

76014-fbവിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിവാഹം ചെയ്തയക്കുമ്പോള്‍ പ്രായപൂര്‍ത്തിപോലുമാകാത്ത കന്യകയായ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ ലേലത്തിന് വെച്ച് കൂടുതല്‍ പണത്തിന് ലേലം ഉറപ്പിക്കുന്നവര്‍ക്ക് കൊടുക്കുന്ന പ്രാകൃത രീതി സുഡാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ സുഡാനിലെ ജുബയിലാണ് വിചിത്ര രീതിയിലുള്ള ഈ വിവാഹം നടന്നത്. അഞ്ച് വ്യാപാരികള്‍ തമ്മിലാണ് പെണ്‍കുട്ടിയ്ക്കായി ലേലം നടന്നത്തിയത്.

ഒടുവില്‍ അഞ്ഞൂറ് പശു, മൂന്ന് കാറ്, 7 ലക്ഷം രൂപ എന്നിവ നല്‍കി ദക്ഷിണ സുഡാന്‍ സ്വദേശിയായ വ്യാപാരിയാണ് പെണ്‍കുട്ടിയെ സ്വന്തമാക്കിയത്. ഇതിനു മുന്‍പും ഈ പെണ്‍കുട്ടിയെ കുടുംബം ലേലത്തിന് വച്ചിട്ടുണ്ട്. എന്നാല്‍, ആ ലേലം പിന്നീട് റദ്ദ് ചെയ്യുകയും ചെയ്തു.

ഒക്ടോബര്‍ 25 ന് നടത്തിയ ആ ലേലത്തില്‍ ലഭിച്ച പാരിതോഷികത്തില്‍ കുടുംബം തൃപ്തിയടയാതെ വന്നതാണ് ലേലം റദ്ദ് ചെയ്യാന്‍ കാരണമായത്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടിയുടെ സ്വാതന്ത്യം പോലും നിഷേധിക്കപ്പെടുന്ന ഇത്തരം രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജീവിക്കാനുള്ള അവകാശവും ചോദ്യം ചെയ്യുന്ന ഇത്തരം പ്രാകൃത ആചാരങ്ങള്‍ക്ക് ഫേസ്ബുക്കിനെ കൂട്ടുപിടിക്കുന്നതിലും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.

ശക്തമായ നിയമനിര്‍മ്മാണം ഇത്തരം പ്രാകൃത ആചാരങ്ങള്‍ തുടച്ച് നീക്കാന്‍ ഉണ്ടാവണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം. ഇത് ആദ്യമായല്ല പെണ്‍കുട്ടികളെ പശുക്കള്‍ക്കും കാറിനും പണത്തിനും വേണ്ടി ലേലത്തില്‍ വില്‍ക്കുന്നത്.

ഡിന്‍ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് പെണ്‍കുട്ടി. തങ്ങളുടെ മകളെ ഏറ്റവും യോഗ്യനായ വരന് കൊടുക്കാന്‍ സാധിച്ചെന്ന സന്തോഷത്തിലാണ് കുടുംബ൦.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top