Flash News

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ക്രിമിനലുകളെ ഏര്‍പ്പെടുത്തിയതായി പോലീസ്; റിമാന്റിലുള്ള 69 പേരില്‍ ഒരാള്‍ 86 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

November 24, 2018

newsrupt2018-11b990e035-03ca-480d-8761-436435fc0254drama_Sabarimalaശബരിമല നടപ്പന്തലില്‍ ശരണം വിളിയുടെ മറവില്‍ സംഘ്പരിവാര്‍ കലാപത്തിന് കോപ്പു കൂട്ടുകയായിരുന്നുവെന്ന് പോലീസ്. പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ ഭൂരിഭാഗവും പലവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നുവെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശരണം വിളിക്കാനെന്ന വ്യാജേന നടപ്പന്തലില്‍ കൂട്ടം കൂടി സമരകാഹളം മുഴക്കി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ 69 പേരില്‍ ഒരാള്‍ 86 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 43ാം പ്രതി തൃശൂര്‍ കണ്ടാണശ്ശേരി പന്തായില്‍ ശിവരാജന്‍ ഗുരുവായൂര്‍ പൊലീസിലെ 86 കേസില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവര്‍ ശബരിമലയില്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി കണ്ടുമുട്ടിയെന്ന പ്രചാരണം തെറ്റാണ്. ബിജെപി-ആര്‍എസ്എസ് നേതൃത്വം ചുമതലപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇവരെല്ലാം എത്തിയത്. മറ്റ് പല പ്രതികള്‍ക്ക് എതിരെയും വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്.

ആര്‍എസ്എസ്, ബിജെപി, യുവമോര്‍ച്ച, എബിവിപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവയുടെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ് പ്രതികള്‍. യഥാര്‍ത്ഥ ഭക്തരാണ് ശബരിമലയില്‍ എത്തിയതെന്നും ആസൂത്രിതമായ നീക്കമല്ലെന്നുമുള്ള സംഘപരിവാര്‍ വാദമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ഒമ്പതാം പ്രതി ചാവക്കാട് നെടിയിരുപ്പില്‍ വീട്ടില്‍ ഷൈന്‍ അഞ്ച് കേസില്‍ പ്രതിയാണ്. 11ാം പ്രതി എറമാകുളം പുളിമൂട്ടില്‍ വീട്ടില്‍ പ്രദീപ്, 41 ാം പ്രതി തൃശൂര്‍ വെള്ളാങ്കല്ലൂര്‍ വടക്കേക്കാട്ടില്‍ വി വിഷ്ണു എന്നിവര്‍ രണ്ട് കേസിലും 50ാം പ്രതി കൊടുങ്ങല്ലൂര്‍ കാരുമാത്ര കൊച്ചാട്ടില്‍ വീട്ടില്‍ സുരേഷ് മൂന്നു കേസിലും പ്രതിയാണ്. പ്രദീപ് എറണാകുളം യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയാണ്.

63ാം പ്രതി എറമാകുളം മൂത്തകുന്നത്ത് ബിജു രണ്ടും 26ാം പ്രതി എറണാകുളം പിണ്ടിമന സജീവ് രണ്ട് കേസിലും പ്രതിയാണ്. മറ്റ് പ്രതികള്‍ക്ക് എതിരെയും വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. ഒന്നാം പ്രതി പെരുമ്പാവൂര്‍ പള്ളിക്കര ഗൗരിനന്ദനം വീട്ടില്‍ രാജേഷ് ആര്‍എസ്എസ് നേതാവാണ്. രണ്ടാം പ്രതി തൃശൂര്‍ തളിക്കുളം നമ്പിക്കടവ് ഭഗീഷ് ബിജെപി ഭാരവാഹിയും. മൂന്നാം പ്രതി ഹിന്ദു ഐക്യവേദി പ്രസിഡന്റും 20ാം പ്രതി ആര്‍എസ്എസ് എറണാകുളം പിഷാരിക്കല്‍ മണ്ഡലം കാര്യവാഹകുമാണ്. 22ാം പ്രതി മൂവാറ്റുപുഴ ജില്ല കാര്യവാഹകും 36ാം പ്രതി യുവമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറിയുമാണ്. അക്രമികളില്‍ 35 പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരും 26 പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നും മറ്റുള്ളവര്‍ സമീപ വാസികളുമാണ്.

newsrupt2018-11089f4d75-71b1-420b-97cb-501f50aa7b13kk_shailajaഅതിനിടെ, ശബരിമലയില്‍ ശരണം വിളിക്കാന്‍ പൊലീസ് സമ്മതിക്കുന്നില്ല എന്ന് മനപ്പൂര്‍വം വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയിട്ടാണ് നടപ്പന്തലില്‍ പ്രതിഷേധം നടത്തിയതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല എന്നു മാധ്യമങ്ങളോട് പറഞ്ഞ് പ്രതിഷേധം നടത്തിയ ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പിന്നീടാണറിഞ്ഞതെന്നും റിമാന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ ശരണം വിളിക്കാന്‍ പാടില്ലേയെന്ന് ചോദിച്ചാണ് തുടങ്ങിയത് ശരണം വിളിയാണ് നടത്തുന്നതെങ്കിലും അതൊരു ഭക്തിപ്രകടനമല്ല എന്ന് നമുക്ക് മനസ്സിലാകും. അതൊരു തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നതു പോലെയായിരുന്നു. അത്തരത്തില്‍ അവിടെ ശരണം വിളിയെന്ന വ്യാജേന പ്രതിഷേധം നടത്തുന്നവരെ തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരോധനാജ്ഞ യഥാര്‍ത്ഥ ഭക്തര്‍ക്കോ ശരണം വിളിക്കോ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമുട്ടും നിയന്ത്രണവും ഉണ്ടാക്കിയിട്ടില്ലെന്നും അത് തിരിച്ചറിഞ്ഞു തുടങ്ങിയതോടെ കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് എത്തിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ എസ്പി മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ശബരിമലയില്‍ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ പാര്‍ക്കു ചെയ്യാനുള്ള അസൗകര്യമുണ്ട്. കേന്ദ്രമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാമെന്നും അകമ്പടിവാഹനങ്ങള്‍ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് യതീഷ് ചന്ദ്ര പറഞ്ഞതെന്നും അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകെ എച്ച്1 എന്‍1 ഭീഷണിയുള്ള സാഹചര്യമാണുള്ളതെന്നും ശബരിമലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും തമിഴ്‌നാടില്‍ നിന്നുള്ള തീര്‍ത്ഥാടകരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top