Flash News

മീടൂ വിവാദത്തില്‍ മോഹന്‍‌ലാല്‍ കുറച്ചുകൂടി സം‌യമനം പാലിക്കണമായിരുന്നുവെന്ന് പ്രകാശ് രാജ്

November 24, 2018

newsrupt2018-11854b1e2e-5bc7-4626-9bdf-1e1e517e5428prakash_raമീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന പ്രസ്താവന മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാമെന്നും നടന്‍ പ്രകാശ് രാജ് . മീടു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ മോഹന്‍ലാല്‍ കുറച്ചുകൂടി കരുതല്‍ എടുക്കേണ്ടതായിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

മോഹന്‍ലാലിന്റെ നിരീക്ഷണം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രകാശ്‌രാജിന്റെ പ്രതികരണം. മാത്രമല്ല മീടൂ അതിശക്തമായ പ്രസ്ഥാനമാണെന്നും പ്രകാശ്‌രാജ് ചൂണ്ടിക്കാട്ടി. ‘സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിഞ്ഞാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ നിശ്ശബ്ദത പാലിച്ചാല്‍ നമ്മളും കുറ്റവാളികള്‍ക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാര്‍ഥമാണ്. അത് കാണാതെ പോവരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കുക തന്നെ വേണം.’

മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെ കുറിച്ചും പ്രകാശ് രാജ് വാചാലനായി. ‘രണ്ട് പതിറ്റാണ്ടുകളോളം നീണ്ട ബന്ധമാണ് മോഹന്‍ലാലുമായുള്ളത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ മുതലുള്ള ബന്ധമാണത്. ഇരുവരില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തുടക്കക്കാരനാണ്. ലാലേട്ടന്‍ അന്നൊരു സീനിയര്‍ ആര്‍ട്ടിസ്റ്റാണ്. പക്ഷേ, അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹവും കരുതലും വലുതായിരുന്നു. അതിനുശേഷം പ്രിന്‍സ് എന്നൊരു സിനിമയിലാണ് ഞങ്ങള്‍ ഒന്നിച്ചത്. ഇപ്പോഴിതാ ഒടിയനില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ചഭിനയിക്കുന്നു’.

ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ് മീ ടൂ എന്നും അതിനെ മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ, അത് ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ അവസാനിക്കുമെന്നുമായിരുന്നു മോഹന്‍ലാല്‍ ഗള്‍ഫില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും പറഞ്ഞ മോഹന്‍ലാല്‍ പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് ചോദിച്ച് വിഷയത്തെ നിസാരവത്കരിച്ചു എന്ന ആരോപണം സമൂഹമാധ്യമങ്ങളിലടക്കം ശക്തമായി ഉയരുന്നുണ്ട്. മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ എതിര്‍പ്പുമായി നടി രേവതിയും രംഗത്തെത്തിയിരുന്നു.

പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താന്‍ സിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മീടുവിനെ കുറിച്ചു ചോദിച്ചപ്പോള്‍, അതിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീടു ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്ക്കുള്ള ആയുസേ ഉണ്ടായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വളരെ നിരുത്തരവാദിത്തപരമായാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്നാണ് വിമര്‍ശനം.

മുമ്പ് മീടുവിനെക്കറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്തരങ്ങള്‍ നല്‍കി അമിതാഭ് ബച്ചനും ആമിര്‍ ഖാനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് സമയത്ത്, തനുശ്രീ ദത്ത, നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ തനുശ്രീ ദത്തയോ നാനാ പടേക്കറോ അല്ലെന്നും അതിനാല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു ബച്ചന്റെ മറുപടി. കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാതെ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ആമിര്‍ ഖാനും ചെയ്തത്. ഇതു തന്നെയാണ് മോഹന്‍ലാലും പിന്തുടരുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മലയാള സിനിമയ്ക്ക് മീടൂ കൊണ്ട് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും, സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റു മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മലയാള സിനിമാ മേഖലയില്‍ നടന്മാരായ അലന്‍സിയര്‍, മുകേഷ് എന്നിവര്‍ക്കെതിരെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top