Flash News

ഒടിയന്‍ ബഹ്‌റൈന്‍ റിലീസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

November 24, 2018 , ലാല്‍ കെയെഴ്സ്

od1ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 14 നു റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ ബഹ്‌റൈന്‍ റിലീസിനോട് അനുബന്ധിച്ചു ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷങ്ങളുടെ തുടക്കം കുറിച്ചു.

സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറെന്റ് ഹാളില്‍ വച്ച് നടന്ന ആഘോഷ പരിപാടിയില്‍ കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂര്‍ മുഖ്യാതിഥി ആയി പങ്കെടുത്തുകൊണ്ട് ഒടിയന്‍ ഫാന്‍സ്‌ ഷോ ടിക്കറ്റു ഉത്‌ഘാടനം ചെയ്തു. ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ഹാസീബിന് മൊമെന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി എഫ് എം ഫൈസല്‍, ട്രഷറര്‍ ഷൈജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ലാല്‍ കെയെഴ്സ് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.

2018 ലെ ലാല്‍ കെയെഴ്സ് മോസ്റ്റ് ആക്റ്റീവ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അരുണ്‍ തൈക്കാട്ടില്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കുള്ള ഉപഹാരവും, കലാപരിപാടികളില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ഹസീബ് നല്‍കി. ഒടിയന്‍ റിലീസിനോട് അനുബന്ധിച്ചു ലാല്‍ കെയേഴ്‌സിന്റെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ആദ്യ പരിപാടി ആയിരുന്നു ഇത്. നോവ സിനിമാസില്‍ പ്രീ ബുക്കിംഗ് ആരംഭിച്ച ഒടിയനു വന്‍ വരവേല്‍പ്പാണ് ആദ്യ ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

odi2odi1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top