Flash News

ആര്‍ട്ടിഫിഷ്യല്‍ സ്തനങ്ങള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

November 25, 2018

breast-implants-silicone-salineസ്തനങ്ങള്‍ക്ക് ഭംഗി കൂട്ടാനും വലിപ്പം കൂട്ടാനും സ്ത്രീകള്‍ സ്വീകരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്തനങ്ങള്‍ അഥവാ സിലിക്കണ്‍ സ്തനങ്ങള്‍ ഏറേ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് എം.ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്‍റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സ്തനം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഒരു ലക്ഷം സ്ത്രീകള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു ആവരണത്തിനുള്ളില്‍ പ്ലാസ്റ്റിക്ക് ജെല്‍ നിറച്ചാണ് സിലിക്കണ്‍ ഇംപ്ലാന്‍റേഷൻ നടത്തുന്നത്. സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാനും പുനർനിര്‍മ്മിക്കാനുമായി സിലിക്കണ്‍ സ്തനങ്ങള്‍ കൂടാതെ സാലിയന്‍ ഇപ്ലാന്‍റേഷനും ചെയ്യാറുണ്ട്.

സ്തനത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കാനും വലുപ്പം കൂട്ടാനും നഷ്ടപ്പെട്ട സ്തനം വീണ്ടെടുക്കാനും സ്ത്രീകള്‍ ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. യഥാര്‍ഥ സ്തനത്തിന്‍റേതിന് സമാനമായ അനുഭവം നല്‍കുന്നതിനാല്‍ സിലിക്കണ്‍ ഇംപ്ലാന്‍റേഷനാണ് സ്ത്രീകള്‍ കൂടുതലായി തിരഞ്ഞെടുത്തു വരുന്നത്.

എന്നാല്‍ ഇത് അങ്ങേയറ്റം അപകടകരമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സിലിക്കണ്‍ ഇംപ്ലാന്‍റേഷൻ നടത്തിയ സ്ത്രീകള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി.

5-questions-you-have-about-silicone-breast-implants-answered-by-a-board-certified-plastic-surgeonഈ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ചാപിള്ളകളാകാനുള്ള സാധ്യത മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് 4.5 മടങ്ങ് കൂടുതലാണെന്നും ഗവേഷണം പറയുന്നു.

കാന്‍സര്‍ കോശങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. 2007 മുതല്‍ 2010 വരെ ഇംപ്ലാന്‍റേഷൻ നടത്തിയ സ്ത്രീകളിലായിരുന്നു പഠനം നടത്തിയത്.

ഇതില്‍ 80,000 പേര്‍ സിലിക്കണ്‍ ഇംപ്ലാന്‍റേഷനും ബാക്കിയുള്ളവര്‍ സാലിയന്‍ ഇംപ്ലാന്‍റേഷനുമായിരുന്നു ചെയ്തിരുന്നത്. ഇതില്‍ 72 പേര്‍ സ്തനത്തിന്‍റെ വലുപ്പം വര്‍ധിപ്പിക്കുകയും 15 ശതമാനം പേര്‍ പുതിയ സ്തനം വച്ചുപിടിപ്പിക്കുകയും 10 ശതമാനം പേര്‍ സ്തനം പുതിയ രീതിയിലാക്കുകയുമായിരുന്നു.

എന്നാല്‍ സിലിക്കണ്‍ ഇംപ്ലാന്‍റേഷൻ നടത്തിയ സ്ത്രീകള്‍ക്കിടയില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ആമവാതം, പ്രതിരോധശേഷി തകരുന്ന അവസ്ഥ, സ്ലറോഡ്രെമ, ശസ്ത്രക്രിയ ചെയ്ത മുറിവിന് ചുറ്റും പാടുകള്‍ വീഴുന്ന ക്യാപ്‌സുലര്‍ കണ്‍സ്ട്രക്ഷൻ എന്ന അവസ്ഥ എന്നിവയും ശസ്ത്രക്രിയയ്ക്ക് വിധയരായ സ്ത്രീകള്‍ക്കിടയില്‍ കണ്ടെത്തി. കൂടാതെ ഇവര്‍ക്കിടയില്‍ ചർമത്തിന് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് പഠനം പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top