Flash News

ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ വില്ലുവണ്ടി യാത്ര സംഘടിപ്പിക്കുന്നു

November 25, 2018

46755372_2271389279761529_5786278493490774016_nകൊച്ചി: ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്നും തന്ത്രി സമൂഹവും സവര്‍ണ്ണരും അധികാരമുപയോഗിച്ച് അത് തട്ടിയെടുക്കുകയായിരുന്നുവെന്നും അതുകൊണ്ട് ശബരിമല തങ്ങള്‍ക്കു തന്നെ വിട്ടു തരണമെന്ന ആവശ്യവുമായി ആദിവാസികള്‍ രംഗത്തിറങ്ങുന്നു. ‘തന്ത്രികൾ പടിയിറങ്ങുക, ശബരിമല ആദിവാസികൾക്ക്’, ‘ലിംഗസമത്വം ഉറപ്പാക്കാൻ ഭരണഘടന ഉയർത്തിപ്പിടിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ വില്ലുവണ്ടി യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന വില്ലുവണ്ടി യാത്രയും സാംസ്കാരിക കലാജാഥയും ഡിസംബർ 16ന് എരുമേലിയിൽ സമ്മേളിക്കുമെന്നും സംഘാടകർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് തന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നുവെന്നും സംഘാടകര്‍ ആരോപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top