Flash News

സെനറ്റര്‍ കെവിന്‍ തോമസിന് സ്വീകരണം നല്‍കി

November 26, 2018 , അജി എബ്രഹാം

kevin 1ന്യൂയോര്‍ക്ക്: ആദ്യത്തെ മലയാളി ന്യൂയോര്‍ക്ക് സെനറ്റര്‍ ആയി ജയിച്ച കെവിന്‍ തോമസിന് മലയാളി കമ്മ്യൂണിറ്റിയും ടേസ്റ്റ് ഓഫ് കോച്ചിനും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കി.

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസിന് ന്യൂയോര്‍ക്കിലെ മലയാളി സമൂഹവും ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റും ചേര്‍ന്ന് വെറ്ററന്‍സ് ദിനമായ നവംബര്‍ 12 തിങ്കളാഴ്ച വൈകീട്ട് ന്യൂയോര്‍ക്ക് ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റിൽ വെച്ച് നടത്തിയ സ്വീകരണ സല്‍ക്കാര ചടങ്ങില്‍ ഒട്ടുമിക്ക പ്രമുഖ മലയാളി സാംസ്കാരിക സംഘടനകളും വ്യക്തികളും പങ്കെടുത്തു.

kevin 2ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള സമാജം, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA), വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, ലോംഗ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (LIMCA), കേരള മര്‍ച്ചന്റ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, നോര്‍ത്ത് ഹേംസ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (നഹിമ), മലയാളി ഹിന്ദു മണ്ഡലം (മഹിമ), നായര്‍ ബെനവലന്റ് അസോസിയേഷന്‍ (NBA), കലാവേദി, INOC, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍, NANMA, കേരളാ മാപ്പിള ഗ്രൂപ്പ്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INANY), കേരളൈറ്റ്സ് ഓഫ് ഈസ്റ്റ് മെഡോ, MTA മലയാളി അസോസിയേഷന്‍ എന്നീ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

kevin 3_InPixioകെവിന്‍ തോമസ്, പത്നി റിന്‍സി, മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ കോഓര്‍ഡിനേറ്ററായി പ്രവർത്തിച്ചത് KCANA പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ എബ്രഹാം ആയിരുന്നു. ടേസ്റ്റ് ഓഫ് കോച്ചിനെ പ്രതിനിധീകരിച്ചു എബ്രഹാം പുതുശ്ശേരില്‍ സ്വാഗതമാശംസിച്ചു. നോര്‍ത്ത് ഹെംസ്റ്റഡ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ് ചെയര്‍ കളത്തില്‍ വറുഗീസ്, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടോമി കക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, പോള്‍ കറുകപ്പിള്ളില്‍, ലീല മാരേട്ട്, ജോയ് ഇട്ടന്‍, വിനോദ് കെയാര്‍കെ, ഫിലിപ്പോസ് ഫിലിപ്പ്, റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫോമാ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, റീജനല്‍ വൈസ് പ്രസിഡന്റ് കുഞ്ഞു മാലിയില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ചാക്കോ കോയിക്കലാത്ത്, സ്റ്റാന്‍ലി കളത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് കോശി ഉമ്മന്‍, ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ഡോ. ജോസ് കാനാട്ട്, വിവിധ സംഘടനകളുടെ സാരഥികള്‍, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, യു.എസ്. ആര്‍മി, കൂടാതെ മറ്റനേകം മേഖലകളില്‍ ജോലി ചെയ്യുന്ന ന്യൂ ജനറേഷന്‍ അമേരിക്കന്‍ മലയാളികളും യോഗത്തില്‍ പങ്കെടുത്തു. മൂന്നാം തലമുറകളിലുള്ള അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ചു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികാളായ അലന്‍ അജിത്, മാര്‍ക്ക് ഇടയാടി എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു.

ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റും മഹാരാജ ഗ്രൂപ്പും സ്പോണ്‍ൺസര്‍ ചെയ്ത് ന്യൂയോര്‍ക്ക് മലയാളികളുമായി ഒത്തു ചേര്‍ന്ന് നടത്തിയ ‘കണ്‍ഗ്രാജുലേഷന്‍സ് കെവിന്‍ തോമസ്’ എന്ന ഈ സ്വീകരണ ചടങ്ങില്‍ ചെറിയാന്‍ അരികുപുറത്തു കെവിന്‍ തോമസിനെ പൊന്നാട അണിയിച്ചു. പൗലോസ് മഹാറാണി, ജോസ് അരികുപുറത്തു, വര്‍ഗീസ് അരികുപുറത്തു, എബ്രഹാം പുതുശ്ശേരില്‍, മറിയക്കുട്ടി പുതുശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് പ്ലാക്ക്‌ സമ്മാനിച്ചു.

kevin 6 kevin 7 kevin 8 kevin 9 kevin 10 kevin 11 kevin 12


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top