Flash News

ശബരിമല സംഘര്‍ഷം; മുഖ്യമന്ത്രി ബിജെപിക്കുവേണ്ടി പട നയിക്കുകയാണ്; പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പരാജയം മറച്ചുപിടിക്കാനുള്ള തന്ത്രമാണെന്ന് എ.കെ. ആന്റണി

November 26, 2018

downloadകോഴിക്കോട്: കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പരാജയം മറച്ചുപിടിക്കാന്‍ പിണറായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുമായി ചേര്‍ന്ന് കളിക്കുന്ന നാടകമാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എ.എകെ. ആന്റണി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ പടത്തലവനാണ്. പിണറായിയേക്കാൾ മുമ്പേ രാഷ്‌ട്രീയപ്രവർ‌ത്തനം തുടങ്ങിയ ആളാണ് താനെന്നും നിലപാടുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് മുഖ്യമന്ത്രി അവസരം നല്‍കി. മുഖ്യമന്ത്രിക്ക് വിവേകവും പക്വതയുമുണ്ടായിരുന്നെങ്കില്‍ ബിജെപിക്ക് ഇങ്ങനെ അവസരം നല്‍കില്ലായിരുന്നെന്നും ആന്റണി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

മണ്ഡലകാലം മുഴുവന്‍ ശബരിമല സംഘര്‍ഷഭരിതമാക്കാനാണ് മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ശ്രമം. ഇത് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള ഉപകരണമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയും ബി.ജെ.പി കൂട്ടുപ്രതിയുമാണെന്നും എ.കെ ആന്റണി പറഞ്ഞു.

പ്രളയദുരിതാശ്വാസം സമ്പൂര്‍ണ പരാജയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അടിയന്തര സഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും നല്‍കിയിട്ടില്ല. ശബരിമലയില്‍ ബി.ജെപിക്ക് അവസരം നല്‍കി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ബ്രിട്ടീഷുകാരും സര്‍ സി.പിയും വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ പിണറായി വിജയനെന്നും എ.കെ ആന്റണി ചോദിച്ചു. ആചാരങ്ങളിലും അനുഷ്ടാനങ്ങളിലുമെല്ലാം മാറ്റം വരുത്തണമെങ്കില്‍ ഏറെ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത് എടുത്തുചാടി എടുക്കേണ്ട തീരുമാനമല്ല. പൊലീസുകാര്‍ പോലും സര്‍ക്കാര്‍ പിന്തുണയോടെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും ആന്റണി പറഞ്ഞു.

ബിജെപിയില്‍ നിന്നും നരേന്ദ്രമോദിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കണമെന്നാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യശത്രുവായ ടിഡിപിക്ക് പോലും ആ ബോധ്യം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അക്കാര്യം മനസ്സിലാവാത്തത് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് മോദിയെ എതിര്‍ക്കാമെന്ന നിലപാടിന് ഏതിര് നില്‍ക്കുന്നത് കേരളത്തിലെ ആറ് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ മാത്രമാണ്. ഇതില്‍ നിന്നു തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബിജെപിയോടുള്ള നിലപാട് എന്താണ് എന്നത് വ്യക്തമാകുന്നുണ്ടെന്നും ആന്റണി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top