Flash News

ഇത് ചരിത്ര മുഹൂര്‍ത്തം; നാസയുടെ പര്യവേക്ഷണ ഉപഗ്രഹം ഇന്‍സെറ്റ് ചൊവ്വയിലിറങ്ങി (വീഡിയോ)

November 27, 2018

insight-lander-photo-1ന്യൂയോര്‍ക്ക്: ചൊവ്വയെപ്പറ്റിയുള്ള പഠനത്തില്‍ പുതിയ വഴിത്തിരിവുമായി നാസയുടെ പര്യവേക്ഷണ ഉപഗ്രഹം ഇന്‍സൈറ്റ്  ലാന്‍ഡര്‍ ചൊവ്വയിലിറങ്ങി. ഇന്‍സൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടില്‍ തന്നെ ചിത്രങ്ങള്‍ അയച്ചു തുടങ്ങി. ഉപരിതലത്തില്‍ നിന്നും 16 മീറ്റര്‍ ഉള്ളിലുള്ള വിവരങ്ങള്‍ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുമുള്ള സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്.

മെയ് 5ന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് അലയന്‍സിന്റെ അറ്റ്‌ലസ് 5 റോക്കറ്റില്‍ വിക്ഷേപിച്ച ‘ലാന്‍ഡര്‍’ വിഭാഗത്തിലുള്ള ദൗത്യം ആറ് മാസം കൊണ്ട് 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് ഉപരിതലത്തിലിറങ്ങിയത്.

ദൗത്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകഘട്ടമാണ് ഇന്നലെ നടന്നത്. അന്തരീക്ഷത്തില്‍ നിന്നും ഉപരിതലത്തിലേക്കുള്ള ആറര മിനുറ്റായിരുന്നു യാത്ര. ചൊവ്വയെപ്പറ്റിയുള്ള പഠനത്തില്‍ ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഇന്‍സൈറ്റ്.

360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചു മീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കാന്‍ ശേഷിയുള്ള ജര്‍മന്‍ നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.

ചൊവ്വാ ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ദൗത്യം നല്‍കുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങള്‍ ദൗത്യത്തിനൊപ്പമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top