Flash News

മാത്യു ടി തോമസിന്റെ ബദല്‍ മന്ത്രിയായി കെ കൃഷ്ണന്‍‌കുട്ടി സത്യപ്രതിജ്ഞ ചെയ്തു

November 27, 2018

imageതിരുവനന്തപുരം: മാത്യു ടി തോമസിന് ബദല്‍ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ. തുടര്‍ന്നു സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേല്‍ക്കും. ചിറ്റൂര്‍ എംഎല്‍എയാണ് കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിച്ചു.

ഇന്നലെ രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.

വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു.

pvijayan


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top