Flash News

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡിലെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

November 28, 2018 , ജോമോന്‍

image5-48വൈറ്റ് റോക്ക് ബീച്ച് : പത്തു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഗര്‍ർഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലല്‍ഡിലെ കടല്‍ത്തീരത്തു മരിച്ച നിലയില്‍ കണ്ടെത്തി. താനെ സ്വദേശി സോനം ഷെലാറിനെ (26) യാണ് നോര്‍ത്ത് ഐലന്‍ഡിനെ വൈറ്റ് റോക്ക് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹശേഷം ഈ വര്‍ഷം ജൂലൈയിലാണ് സോനം ഭര്‍ത്താവിനൊപ്പം ന്യൂസിലന്‍ഡില്‍ എത്തിയത്.

ഈ മാസം 17-ന് സോനത്തിന്‍റെ തിരോധാനം സംബന്ധിച്ച് ഭര്‍ത്താവ് സാഗര്‍ർ പോലീസില്‍ പരാതി നല്‍കിയിരുന്നു. വെല്ലിംഗ്ടണിലെ കാ ഷ്മീരി അവന്യുവില്‍ നിന്നാണ് സോനത്തെ കാണാതായത്. ഇവിടെ ഫിസിക്കല്‍ ട്രെയിനറായി ജോലി നോക്കുകയായിരുന്നു സോനം. ഭര്‍ത്താവ് സാഗര്‍ ഇവിടെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയാണ്.

സോനം ജീവനൊടുക്കുകയായിരുന്നെന്നാണു പോലീസ് നിഗമനമെങ്കിലും ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അപരിചിതമായ സ്ഥലത്ത് സോനം എങ്ങനെ എത്തി എന്നതിനെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

സോനത്തിന്‍റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുപോകുകയില്ലെന്നും സംസ്കാര ചടങ്ങുകള്‍ ന്യൂസിലന്‍ഡില്‍ തന്നെ നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top