Flash News

രുചികരമായ നാടന്‍ മട്ടണ്‍ കറി (അടുക്കള)

November 28, 2018 , ഷീജ മോഹന്‍

sddefaultസ്വാദിഷ്ടവും, വളരെ എളുപത്തില്‍ തയ്യാറാക്കാവുന്നതുമായ ഒരു കറി ആണ് നാടന്‍ മട്ടണ്‍ കറി. നോണ്‍ വെജ്‌ കഴിക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്‌ മട്ടണ്‍. ചുവന്ന ഇറച്ചിയാണെങ്കിലും ഇത്‌ ബീഫ്‌, പോര്‍ക്ക്‌ പോലുള്ള മറ്റു ചുവന്ന മാംസങ്ങളേക്കാള്‍ ആരോഗ്യകരമാണ്‌. ഏറെ രുചികരമായ നാടന്‍ മട്ടണ്‍ കറി വീട്ടില്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആട്ടിറച്ചിയില്‍ ഇരുമ്പു സത്ത് കൂടുതലായി അടങ്ങിയിരിക്കുന്നു. വൈറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്. സെലേനിയം, കോളിന്‍, ബി ഗ്രൂപ്പ് വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ഇത് കാന്‍സര്‍ തടയാനും സഹായകമാണ്. ബുദ്ധിവികാസം, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുക എന്നിവയ്‌ക്കെല്ലാം മട്ടണ്‍ ഏറെ നല്ലതാണ്. ഇതില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ഇതുവഴി ആട്ടിറച്ചി തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ആവശ്യമുള്ള ചേരുവകള്‍:

മട്ടണ്‍ – 1 കിലോ
സവാള – 2 എണ്ണം ( ചെറുതായി അരിഞ്ഞത് )
ചെറിയ ഉള്ളി – 10 എണ്ണം ( ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 4 എണ്ണം
ഇഞ്ചി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
മുളക്‌ പൊടി – 2 ടീസ്പൂണ്‍
മല്ലി പൊടി – 2 ടീസ്പൂൺ
കുരുമുളക്‌ പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
ഗരം മസാലപൊടി – അര ടീസ്പൂണ്‍
കറിവേപ്പില – 4 തണ്ട്
തക്കാളി – 2 എണ്ണം
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം – 1 കപ്പ് ( 250 മില്ലി )

തയ്യാറാക്കുന്ന വിധം:

മട്ടണ്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച്, കഴുകി വൃത്തിയാക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിനു ഉപ്പ്, ഓരോ ടേബിള്‍ സ്പൂണ്‍ വീതം ഇഞ്ചി, വെളുത്തുള്ളി ഇവ ചതച്ചതും പുരട്ടി 1 കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ 10 മിനിറ്റ് വേവിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ഇവ ചേര്‍ത്തു വഴറ്റുക. പച്ച മണം മാറി വരുമ്പോള്‍, ചുവന്നുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. ശേഷം പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക. തക്കാളിയും ഒപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. എല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പൊടികളെല്ലാം ചേര്‍ത്ത് മൂപ്പിക്കുക. ഇനി വേവിച്ചു വച്ചിരിക്കുന്ന മട്ടനും വെന്ത വെള്ളവും ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക. നന്നായി തിളച്ചു മസാല ഇറച്ചിയില്‍ പിടിച്ച് കറി കുറുകിക്കഴിഞ്ഞാല്‍ അല്പം കറിവേപ്പില കൂടി ചേര്‍ത്തിളക്കുക.

രുചിയുള്ള നാടന്‍ മട്ടണ്‍ കറി റെഡി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top