Flash News

ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ രണ്ട് ഇടവകകള്‍ സന്ദര്‍ശിച്ചു

November 28, 2018 , രാജന്‍ വാഴപ്പള്ളില്‍

Queens112501ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയും, ക്യൂന്‍സ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയും നവംബര്‍ 25-നു ഞായറാഴ്ച സന്ദര്‍ശിച്ചു.

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ആന്‍ഡ്രൂ ഡാനിയേല്‍ ഏവരേയും സ്വാഗതം ചെയ്ത് ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്‌ട്രേഷനെ കുറിച്ചും, സുവനീറിലേക്ക് നല്‍കുന്ന പരസ്യത്തിന്റെ നിരക്കിനെക്കുറിച്ചും വിവരണങ്ങള്‍ നല്‍കി. ഫിനാന്‍സ് കമ്മിറ്റിയംഗം ജോര്‍ജ് തോമസ് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ഗീവര്‍ഗീസ് തോമസ്, ബിജു തോമസ്, നോബിള്‍ വര്‍ഗീസ്, ഇടവക സെക്രട്ടറി കേസിയാ ജോസഫ്, ട്രസ്റ്റി മാത്യു തോമസ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. തോമസ് ജോസഫ്, ഷീലു വര്‍ഗീസ്, ബിജു തോമസ് എന്നിവര്‍ ആയിരംഡോളര്‍ വീതമുള്ള ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുകയും, ഫാ. ആന്‍ഡ്രൂ ഡാനിയേല്‍, നോബിള്‍ വര്‍ഗീസ്, ലെസ്‌ലി ജോര്‍ജ്, ഗീവര്‍ഗീസ് കൊച്ചുമ്മന്‍, വര്‍ഗീസ് ഏബ്രഹാം, റീനാ തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. ഇടവകയില്‍ നിന്നും നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് നോബിള്‍ വര്‍ഗീസ് നന്ദി അറിയിച്ചു.

ക്യൂന്‍സ് സെന്റ് ജോണ്‍സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോര്‍ജ് ചെറിയാന്‍ അധ്യക്ഷനായിരുന്നു. ഫാ. ജോര്‍ജ് ചെറിയാന്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ട്രഷറര്‍ മാത്യു വര്‍ഗീസ് ഏവരേയും പരിചയപ്പെടുത്തുകയും, കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്‌ട്രേഷന്‍ നിരക്കിനെക്കുറിച്ചും സംസാരിച്ചു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് സുവനീറിനെക്കുറിച്ചും, അതിലേക്ക് നല്‌കേണ്ട പരസ്യത്തിന്റെ നിരക്കിനെക്കുറിച്ചും വിവരിച്ചു. ഭദ്രാസന അസംബ്ലി അംഗം ജോണ്‍ ജേക്കബിന് രജിസ്‌ട്രേഷന്‍ ഫോറം ഫാ. ജോര്‍ജ് ചെറിയാന്‍ നല്‍കി രജിസ്‌ട്രേഷന്‍ കിക്ക്ഓഫി നിര്‍വഹിച്ചു. ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ റോസ്‌മേരി യോഹന്നാന്‍, മേരി വര്‍ഗീസ്, റോഷന്‍ തോമസ്, ഇടവക സെക്രട്ടറിയും, അസോസിയേഷന്‍ അംഗവുമായ സജി ഏബ്രഹാം, ട്രസ്റ്റി ഷാജി ചാക്കോ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് നന്ദി അറിയിച്ചു.

Queens112502 Saten112501 Saten112502 Saten112503

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top