Flash News

നരേന്ദ്ര മോദിയുടെ “അച്ഛേ ദിന്‍” വെറും തട്ടിപ്പ്; ലോകത്ത് വരള്‍ച്ച മുരടിച്ചുപോയ കുട്ടികളില്‍ മൂന്നിലൊന്ന് ഇന്ത്യയിലെന്ന് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ട്

November 29, 2018

newsrupt2018-117a659015-cdef-4a86-8ca7-67be8e220589INDIAN_CHILDRENനരേന്ദ്ര മോദിയുടെ “അച്ഛേ ദിന്‍” ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോഷകാഹാര കുറവുമൂലം വളര്‍ച്ച മുരടിച്ചുപോയ കുട്ടികളില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട 2018 ലെ ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ വികസന സമീപനത്തിലെ ഗുരുതരമായ പാളിച്ചകള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

റിപ്പോര്‍ട്ട് പ്രകാരം 4.6 കോടി കുട്ടികളാണ് പോഷകാഹാരകുറവുമൂലം വളര്‍ച്ച മുരടിച്ച് നരക തുല്യമായി ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടര കോടയില്‍ അധികം കുട്ടികള്‍ ഭാരക്കുറവുമൂലം ദുരിതമനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്താകമാനം 150.8 ദശലക്ഷം കുട്ടികളാണ് വളര്‍ച്ച മുരടിച്ച് ജീവിക്കുന്നത്. ഏഷ്യയിലാണ് ഏറ്റവും കുടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ ജീവിക്കുന്നത്.

പാകിസ്താനില്‍ ഒരു കോടിയിലേറെകുട്ടികള്‍ക്ക് പൊഷകാഹാര കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. പോഷകാഹാരവുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും ആധികാരികമായ രേഖയാണ് വേള്‍ഡ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വികസന സമീപനത്തിലെ പാളിച്ചകള്‍ ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിട്ടുണ്ട്

ഐക്യരാഷ്ട്ര സഭയുടെ ഡവലപ്‌മെന്റ് പ്രോഗ്രാം തയ്യാറാക്കിയ ഹ്യൂമന്‍ ഡവലമെന്റ് സൂചികയില്‍ 189 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 130 ആയിരുന്നു. ആരോഗ്യം വിദ്യാഭ്യാസം വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറിക്കുന്നത് .

ഇന്ത്യന്‍ ജനസംഖ്യയിലെ ഒരു ശതമാനം വരുന്ന വന്‍കിട മുതലാളിമാരാണ് രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനമാണ് കൈയടക്കിവെച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ സ്വത്ത് വന്‍ തോതില്‍ വര്‍ധിക്കുമ്പോള്‍ 67 ശതമാനം ജനങ്ങളുടെ വരുമാനത്തില്‍ ഒരു ശതമാനത്തിന്റെ മാത്രം വര്‍ധനയാണ് ഉണ്ടായതെന്നും ഓക്‌സ്ഫാം ഇന്റര്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നടപ്പിലാക്കുന്ന വികസന നയമാണ് ഇതിന് കാരണമെന്ന് നേരത്തെ തന്നെ പല സാമൂഹ്യ ശാസ്ത്രകാരന്മാരും ചൂണ്ടികാണിച്ചതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top