ന്യൂജേഴ്സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ കോര്‍എപ്പിസ്ക്കോപ്പാ വെരി. റവ. സി.എം. ജോണ്‍ (ജോണ്‍ അച്ചന്) ന്യൂജേഴ്സിയില്‍ നിര്യാതനായി.
1932-ല്‍ കോട്ടയത്ത് ചിലമ്പിട്ടശേരില്‍ മാത്യുവിന്റെയും മറിയാമ്മയുടെ മകനായി ജനിച്ചു. താഴത്തങ്ങാടി മാലിത്തറയില്‍ സാറാമ്മ ജോണ്‍ ആണ് ഭാര്യ. ഫോമാ ജുഡിഷ്യല്‍ കമ്മറ്റി അംഗമായ അലക്സ് ജോണിന്റെ പിതാവാണ് അഭിവന്ദ്യ കോര്‍എപ്പിസ്ക്കോപ്പാ ചിലമ്പട്ടശേരില്‍.
പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം, കോട്ടയം സി.എം.എസ്. കോളേജില്‍ നിന്നും ബിരുദവും, മന്നാനം കെ. ഇ. കോളേജില്‍ നിന്നും ബി.എഡും എടുത്തു. മഞ്ഞിനിക്കര സെമിനാരിയില്‍ നിന്നും, കോട്ടയം പഴയ സെമിനാരിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി. 1956-ല്‍ ഡീക്കനായും, 1962-ല്‍ പൗരോഹിത്യ പട്ടവും സ്വീകരിച്ചു. 1988-ല്‍ അദ്ദേഹം കോര്‍ എപ്പിസ്ക്കോപ്പയായി അഭിഷിക്തനായി.
മണര്‍കാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലും, കോട്ടയം എം.ഡി. സെമിനാരി ഹൈസ്ക്കൂള് എന്നിവടങ്ങളില്‍ അദ്ധ്യായപകനായും പ്രവർത്തിച്ചു. 1988-ല്‍ വാഴൂര്‍ സെന്റ് പോള്‍സ് ഹൈസ്ക്കൂള് ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.
മലങ്കര ഓര്‍ത്തഡോക്സ് കോട്ടയം ഭദ്രാസന സെക്രട്ടറിയായി 1963-1966, 1980-1984, 1984-1989 എന്നീ കാലയളവില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പള്ളം സെന്റ് ജോണ്‍സ്, നീലിമംഗലം സെന്റ് മേരീസ്, കുമരകം സെന്റ് ജോണ്‍സ്, തൃക്കോതമംഗലം സെന്റ് ജയിംസ്, പാത്താമുട്ടം സ്ലീബ, വാകത്താനം ഊര്‍ശലേം, നീലിമംഗലം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്റര്‍ എന്നിവടങ്ങളില്‍ വികാരിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1989-ല്‍ അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറിയ അദ്ദേഹം ന്യൂജേഴ്സി ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക സ്ഥാപിക്കുകയും, 1989 മുതല്‍ 1991 വരെ വികാരിയായും പ്രവര്‍ത്തിച്ചു. 1991-ല്‍ അദ്ദേഹം ഡോവറില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സ്ഥാപിക്കയും, 1991 മുതല്‍ 1996 വരെ ഇടവക വികാരിയായും പ്രവര്‍ത്തിച്ചു. 1996 മുതല്‍ ബ്രൂക്ക്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരിയായിരുന്നു. 2011-ല്‍ 50 വര്‍ഷത്തെ പൗരോഹത്യ ശുശ്രൂഷയില്‍ നിന്നും കോര്‍എപ്പിസ്ക്കോപ്പാ വിരമിച്ചു.
മക്കള്‍: മോളി, മിനി, മോന്‍സി, അലക്സ്.
മരുമക്കള്‍: സാജന് ചാക്കോ, തോമസ് ജൈക്ക്, ഐറീന് ജോണ്‍, രഞ്ജിനി അലക്സ്.
കൊച്ചു മക്കള്‍: നിഥിന്, അലന്, റ്റോണ്‍, റൂബന്‍, ജോഷ്വാ, മാത്യൂ, നോഹ.
സംക്കാര ശുശ്രുഷയുടെ ക്രമീകരണങ്ങള്‍:
പൊതു ദര്‍ശനം : വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (45, East Elm Street, Linden, NJ 07036) നടക്കും. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം Grace land Memorial Park (544 Stratford Rd, Union, New Jersey, 07083)-ല്‍ സംസ്കരിക്കും.

Leave a Reply