Flash News

‘സദാചാരം സ്വാതന്ത്ര്യമാണ്’ – വനിതാ കാമ്പയിന്‍: 30 കേന്ദ്രങ്ങളില്‍ ഏരിയാ സമ്മേളനങ്ങള്‍

November 29, 2018 , മീഡിയാ കണ്‍വീനര്‍

WW Campaign Logoമലപ്പുറം: ‘സദാചാരം സ്വാതന്ത്ര്യമാണ്’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 1 മുതല്‍ 16 വരെ ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 1, 2, 9, 16 തിയ്യതികളിലായി 30 കേന്ദ്രങ്ങളില്‍ ഏരിയാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികളും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന നേതാക്കളും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

ക്യാമ്പയിന്‍ തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രസംഗം, പ്രബന്ധം, ഗാനം, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനഃപാഠം തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സര പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു.

കാമ്പയിന്റെ ഭാഗമായി ചര്‍ച്ചാസംഗമങ്ങളും സംഘടിപ്പിച്ചുവരുന്നു. ഡിസംബര്‍ 5ന് ‘സദാചാരം പ്രവാചകാധ്യാപനങ്ങളില്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സംഗമം കോട്ടക്കല്‍ വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. സംഗമത്തില്‍ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റഹ്മത്തുന്നീസ ടീച്ചര്‍ പങ്കെടുക്കും.

ജില്ലാ പ്രസിഡന്റ് ടി.കെ. ജമീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സാഹിറ ടീച്ചര്‍, സെക്രട്ടറി സാജിത സി.എച്ച്., അസിസ്റ്റന്റ് സെക്രട്ടറി സാബിറ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു .

മീഡിയാ കണ്‍വീനര്‍,
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top