Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചിലവ് ഈടാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം   ****    കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ വി സിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്   ****    എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വമെന്ന് കാരൂര്‍ സോമന്‍   ****    കോവിഡ്-19: കേരളത്തില്‍ ഹോട്ട്സ്പോട്ടുകള്‍ കൂടുന്നു, ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാട്ട്   ****    രാമക്ഷേത്ര നിര്‍മ്മാണം: പാക്കിസ്താന്റെ എതിര്‍പ്പ് ഇന്ത്യ നിരസിച്ചു   ****   

ശബരിമല സമരം; ആര്‍‌എസ്‌എസും ബിജെപിയും രണ്ടു തട്ടില്‍; സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റുമെന്ന് ബിജെപി; അതു നന്നായി എന്ന് മുഖ്യമന്ത്രി

November 30, 2018

sabarimala-13തിരുവനന്തപുരം: ശബരിമല സമരത്തില്‍ ബിജെപിയും ആര്‍‌എസ്‌എസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്തു വന്നു. ബിജെപിയെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് ആര്‍‌എസ്‌എസ് ആണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സന്നിധാനത്തല്ല രാഷ്ട്രീയം കളിക്കേണ്ടതെന്നും, പ്രതിഷേധമൊക്കെ പുറത്ത് മതിയെന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്രേ. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാല സത്യഗ്രഹം എന്ന നിലയിലേക്ക് ബിജെപി സമര രീതി മാറ്റിയത്. ഇന്നലെയാണ് ശബരിമലയിലെ സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചത്. ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോയതെന്ന വിമര്‍ശനവും ആര്‍എസ്എസ് ഉയര്‍ത്തുന്നുണ്ട്. ബിജെപിയിലെ ആര്‍എസ്എസ്- ബിജെപി ക്യാംപുകളുടെ ഭിന്ന നിലപാടുകളും ഇതോടെ മറനീക്കി പുറത്തുവരികയാണ്. സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും നിരാഹാരമിരിക്കുക.

ശബരിമല വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് ചേരുന്ന യോഗത്തില്‍ ജില്ലാപ്രസിഡന്റ്, ഉപരി ഭാരവാഹികള്‍ പങ്കെടുക്കും. ശബരമല സന്നിധാനത്തും നിലയ്ക്കലും കേന്ദ്രീകരിച്ചുള്ള സമരപരിപാടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജില്ലാകേന്ദ്രങ്ങള്‍ തോറും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചരണം ശക്തമാക്കാനാണ് തീരുമാനം. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരായി പ്രതിഷേധ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകും. ശബരിമല വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയുടെ നിലപാടുകളോടുള്ള വിമര്‍ശങ്ങളും നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും.

സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള ആര്‍എസ്എസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ശബരിമല സമരത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം; ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറാകില്ലെന്ന് വി.മുരളീധരന്‍

ശബരിമല സമരത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്തെത്തി.ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വയല്‍ക്കിളി സമരത്തിന് മറുപടി പറയാന്‍ താന്‍ സംസ്ഥാന ഘടകത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന അധ്യക്ഷനാണ് നല്‍കേണ്ടതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു ഇപ്പോഴും കര്‍മ്മ സമിതിയുടെ സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുകയാണ് ബിജെപി ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി ശബരിമലയില്‍ നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ ബിജെപി നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതാണ് ബിജെപി ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് പറയുമ്പോള്‍ മനസിലാകുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ബിജെപി നിലപാട് അംഗീകരിക്കുന്നില്ലെന്ന് കണ്ടാണ് അവര്‍ നിലപാട് മാറ്റിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുപാട് സമരങ്ങള്‍ സാധാരണ നടക്കാറുണ്ട്. അതില്‍ പുതുമയൊന്നുമില്ല. അവവര്‍ സമരം ചെയ്യുന്നതില്‍ ഒരു തെറ്റും പറയാനില്ല. എന്നാല്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാന്‍ പറ്റുന്നതാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണം. നിയമവ്യവസ്ഥയനുസരിച്ച് എടുത്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്്താല്‍ എങ്ങനെയുണ്ടാകുമെന്ന് അവര്‍ തന്നെ ചിന്തിക്കണം.

ശബരിമലയിലും പമ്പയിലും സൗകര്യങ്ങള്‍ കുറവാണെന്നാണ് ഇപ്പോള്‍ പ്രചാരണം. അത് സ്വഭാവികമായി സംഭവിച്ച കാര്യമാണ്. പമ്പയിലെ സൗകര്യങ്ങളില്‍ പലതും പ്രളയത്തില്‍ നശിച്ചതുകൊണ്ടാണ് അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top