Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ക്രിസ്മസ് ആഘോഷം !

November 30, 2018 , ജയ്‌സണ്‍ മാത്യു

3ടൊറോന്റോ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളും കരോള്‍ സര്‍വീസും നവംബര്‍ 17 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള പോര്‍ട്ട് ക്രെഡിറ്റ് സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (70 Mineola Road East , Mississauga ) വച്ച് ആഘോഷപൂര്‍വ്വം നടന്നു .

എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. മോന്‍സി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.  റെവ. തോമസ് കണ്ണേത്ത് കോര്‍ എപ്പിസ്‌കോപ്പ, വികാരി ജനറാള്‍ ഫാ. മോണ്‍സിഞ്ഞോര്‍ ഡോ .ജിജി ഫിലിപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കൂടാതെ, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാരായ തോമസ് തോമസ് , സൂസന്‍ ബെഞ്ചമിന്‍, ഷോണ്‍ സേവ്യര്‍, എന്നിവരെയും പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

റെവ.ഫാ. പി.കെ. മാത്യു മെമ്മോറിയല്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തദവസരത്തില്‍ നടത്തി.

സുജാ എബ്രഹാം, വര്‍ഗീസ് മാത്യു , ജിബി സൂസന്‍ വര്‍ഗീസ് (St. Thomas Orthodox Church) എന്നിവര്‍ക്ക് ഒന്നാം സമ്മാനവും, സിനി ജോസ്‌ലിന്‍ , ജ്യോതി ചെറിയാന്‍, എറിന്‍ എബ്രാഹം ( ഇടക Christ Church Toronto ) എന്നിവര്‍ക്ക് രണ്ടാം സമ്മാനവും സണ്ണി ഫിലിപ്പോസ്, ആശാ ഡിലീഷ് , മേരി പോള്‍ ( St. Peter’s Syriac Orthodox Church) എന്നിവര്‍ക്ക് മൂന്നാം സമ്മാനവും ലഭിച്ചു. റെവ.സുനില്‍ മാത്യു ക്രിസ്മസ് സന്ദേശം നല്‍കി.

St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas Orthodox Church, Canadian Marthoma Church Toronto, CSI Church Toronto, St. Mathew’s Marthoma Church Milton, St. Ignatius Knanaya Syrian Orthodox Church, St. Mary’s Malankara Catholic Church, St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam Syriac Orthodox Church, St.Johns Orthodox Church Hamilton, St. Mary’s Syriac Orthodox Church of Canada, St. Peter’s Syriac Orthodox Church, St. Gregorios Orthodox Church, St. Mary’s Orthodox Church, St. Marys Syro-Malabar Knanaya Catholic Church, Jerusalem Martha Mariam Syriac Orthodox Church എന്നീ അംഗങ്ങളായിട്ടുള്ള 19 പള്ളികളും ചേര്‍ന്നാണ് പ്രോഗ്രാമുകള്‍ നടത്തിയത് .

എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. മോന്‍സി വര്‍ഗീസ്, സെക്രട്ടറി തോമസ് കെ തോമസ്, ട്രഷാറാര്‍ മാറ്റ് മാത്യൂസ്, മാത്യു കുതിരവട്ടം, സോണി തോമസ്, സാക്ക് സന്തോഷ് കോശി, സൈമണ്‍ പ്ലാത്തോട്ടം, ജെറി ജോര്‍ജ്, സുജിത്ത് എബ്രാഹം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ക്രിസ്മസ് ആഘോഷങ്ങളിലും കരോളിലും ടൊറോന്റൊയിലുള്ള നൂറുകണക്കിന് െ്രെകസ്തവ വിശ്വാസികള്‍ പങ്കെടുത്തു.

സെക്രട്ടറി തോമസ് കെ തോമസ് സ്വാഗതവും, ട്രഷാറര്‍ മാറ്റ് മാത്യൂസ് കൃതജ്ഞതയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മോന്‍സി വര്‍ഗീസ് 647 606 8761, തോമസ് കെ തോമസ് 416 845 8225, മാറ്റ് മാത്യൂസ് 289 439 0152, സാക്ക് സന്തോഷ് കോശി 647 262 9293, ജോസഫ് പുന്നശ്ശേരി 647 262 4810, സോണി തോമസ് 416 831 9876.

www.keralachristianecumenicalfellowship.com

1 2 4 5 6 7


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top