Flash News

അത് ഭാഗ്യമല്ല, മഹാഭാഗ്യം; ചീറിപ്പാഞ്ഞുവന്ന ട്രെയിനിന് മുന്‍പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

November 30, 2018

Untitledആളില്ലാത്ത ലെവല്‍ ക്രോസില്‍ അപകടങ്ങള്‍ നടക്കുക സാധാരണയാണ്. അവയില്‍ പലതും അശ്രദ്ധയോടെ ലെവല്‍ ക്രോസിലൂടെ യാത്ര ചെയ്യുന്നതും ചിലത് ട്രെയിന്‍ വരുന്നത് കണ്ടിട്ടും പെട്ടെന്ന് ക്രോസ് ചെയ്യുമ്പോഴുമാണ്. എന്നാല്‍ നെതര്‍‌ലാന്റ്സില്‍ ഒരു ലെവല്‍ ക്രോസില്‍ നടന്ന അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു യുവാവിന്റെ വീഡിയോയാണ്. ആളില്ലാ ലെവല്‍ ക്രോസുകളിലെ അപകടങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുന്നതിന്‍റെ ഭാഗമായി നെതര്‍ലന്റ്സ് റെയില്‍വേ വിഭാഗമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചത്.

റെയില്‍വേയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘പ്രോ റെയില്‍’ എന്ന സര്‍ക്കാര്‍ സംഘടനയാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്. നെതര്‍ലന്‍ഡ്‌സിലെ ഒരു ആളില്ലാ ലെവല്‍ക്രോസില്‍ നടന്ന സംഭവമാണ് വീഡിയോയിലുള്ളത്. സൈക്കിളോടിച്ച് ലെവല്‍ ക്രോസ്സില്‍ എത്തിയ യുവാവ് ദൂരെ നിന്ന് വരുന്ന ഗുഡ്‌സ് ട്രെയിന്‍ കാണുകയും അത് പോകട്ടെ എന്ന് വിചാരിച്ച് കാത്തുനില്‍ക്കുകയും ട്രെയിന്‍ ഒന്ന് നീങ്ങിയതും ലെവല്‍ ക്രോസ്സ് ഉയരുന്നുണ്ടോ എന്ന് പോലും നോക്കാതെ ലെവല്‍ ക്രോസിലൂടെ സൈക്കിളില്‍ പോകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top