Flash News

ശബരിമല സമരം; മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള; സമര വീര്യം കൂട്ടാന്‍ അമിത് ഷാ വരുന്നു; നിലയ്ക്കലില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ ലംഘിക്കും; മുഖ്യമന്ത്രി അടക്കമുളളവരെ തടയും

December 1, 2018

newsrupt2018-1206d5678c-7693-498b-9f4f-fda805a7ac6ebjpശബരിമലയില്‍ വീണ്ടും സമരം ചെയ്യാന്‍ ബിജെപി തയ്യാറെടുക്കുന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നിലപാടു മാറ്റി. ഡിസംബര്‍ 15ന് മുമ്പ് തന്നെ അമിത് ഷാ ശബരിമല സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയേക്കും. ഇത് കൂടാതെ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും മറ്റ് മന്ത്രിമാരെയും തെരുവില്‍ തടഞ്ഞ് കരിങ്കൊടി കാണിക്കാനും നിലയ്ക്കലില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചെന്നാണ് വിവരം. രണ്ടാഴ്ചയിലേറെയായി ജയിലില്‍ കിടക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും സമരം ശക്തമാക്കുമെന്നാണ് അറിയുന്നത്. അമിത് ഷായുടെ വരവിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും.

ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന. സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കുകയും ചെയ്തു.

amithശബരിമലയില്‍ നിന്ന് ബിജെപി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങും. 15 ദിവസത്തേക്കാണ് നിരാഹാര സമരം. ആദ്യ ഘട്ടത്തില്‍ എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമിരിക്കുക. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെതിരായ കേസ് റദ്ദാക്കുക എന്നിങ്ങനെ നാല് ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ ദിവസത്തെയും സമരത്തിന്റെ ഉത്തരവാദിത്തം ഓരോ ജില്ലകള്‍ക്കാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ബിജെപിയില്‍ കലഹം രൂക്ഷമാകുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ എംപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ യുവതി പ്രവേശനമല്ല സമരത്തിന്റെ കാരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയാകാമെന്നും പറഞ്ഞിരുന്നു.

നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ, കെ. സുരേന്ദ്രനെതിരെ കേസുകള്‍ ചുമത്തിയതിന് എതിരായി സമരം ശക്തിപ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായതുപോലെ ശക്തമായ പ്രതിഷേധം സുരേന്ദ്രന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്ന ആരോപണവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച മറ്റൊരു ഹര്‍ത്താലിലേക്ക് പോകുന്ന വിധത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top